തിരുവനന്തപുരം: തെരഞ്ഞെടുപ്പുവേളകളില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അവകാശവാദവുമായി രംഗത്തു വരാറുണ്ടെന്നും എന്നാല്‍ ഓരോ അവകാശ വാദവും സൂക്ഷ്മമായി പരിശോധിച്ചാണ് ഐക്യ ജനാധിപത്യമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് തീരുമാനമെടുക്കുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി. നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഹമ്മദ് ബഷീര്‍ അവകാശവാദം ഉന്നയിച്ചതില്‍ തെറ്റുപറയാന്‍ പറ്റില്ല. എന്നാല്‍ കൂടുതല്‍ അവകാശവാദവുമായി ആരെങ്കിലും കോണ്‍ഗ്രസ് അത് അംഗീകരിച്ച് കൊടുക്കാന്‍ വഴിയില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കോണ്‍ഗ്രസിനകത്തും യുഡിഎഫിനകത്തും ഐക്യമുണ്ടാകണം. എന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താനാകു. ഉണ്ണിത്താൻ പറഞ്ഞു.ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു അവലോകനം നടത്തിയാല്‍ ഏതെങ്കിലും പാര്‍ട്ടിക്ക് പ്രത്യേകിച്ച് ക്ഷീണമോ ശക്തിയോ ഉണ്ടായിട്ടില്ലെന്ന് കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.
