തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയ തിരുമാനത്തിനെതിരെ ഐ എം എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ രാജ്യ വാപകമായി പണിമുടക്ക് തുടരുന്നു. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒപി സേവനം ഉണ്ടാകില്ല. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് സമരം.

അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഇന്ന് നടത്തില്ല.അതേസമയം കൊവിഡ് ആശുപത്രികളെല്ലാം തന്നെ ഇന്ന് പ്രവര്‍ത്തിക്കുമെന്നും ഐഎംഎ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമാണ് തിരുമാനമെന്ന് ഐഎംഎ സംസ്ഥാന അധ്യക്ഷന്‍ ഡോ പിറ്റി സക്കറിയാസ് പറഞ്ഞു. രൂക്ഷ വിമര്‍ശനമാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധനെതിരെ സംഘടന ഉന്നയിച്ചത്.

ഇഎന്‍ടി സ്‌പെഷ്യലിസ്റ്റായ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ മുന്‍ഗണന മാറിപ്പോയെന്നും സംഘടന കുറ്റപ്പെടുത്തി. അതേസമയം ദില്ലി എയിംസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് ആശുപത്രികള്‍ ആയതുനാല്‍ കറുത്ത ബാഡ്ജ് കുത്തിയാകും ഡോക്ടര്‍മാര്‍ പ്രതിഷേധം അറിയിക്കുക. ശാല്യതന്ത്ര, ശാലാകൃതന്ത്ര എന്നിങ്ങനെ സ്‌പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. പരിശീലനം നേടി കഴിഞ്ഞാല്‍ 58 ശസ്ത്രക്രിയകള്‍ നടത്താമെന്നാണ് അനുമതി.