THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News ആര്‍ ബാലകൃഷ്ണ പിള്ളയുടെ നില ഗുരുതരം

ആര്‍ ബാലകൃഷ്ണ പിള്ളയുടെ നില ഗുരുതരം

കൊട്ടാരക്കര:മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയുടെ ആരോഗ്യ നില ഗുരുതരം. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ വിജയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലകൃഷ്ണപിള്ളയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.മകനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുമ്പോളാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത് . ഗണേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചതിന് തുടര്‍ന്ന് ബാലകൃഷ്ണ പിള്ളയായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

അടുത്ത ബന്ധുക്കൾ ബാലകൃഷ്ണപിള്ളക്ക് ഒപ്പമുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments