ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 65 ലക്ഷം കടന്നു. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 75,829 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആകെ രോഗബാധിതര്‍ 65 ലക്ഷത്തിലെത്തിയിരിക്കുന്നത്. 65,49,374 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡിനെ തുടര്‍ന്ന് 940 പേര്‍ ഇന്ത്യയില്‍ മരണമടഞ്ഞു. ഒരു ലക്ഷത്തിലേറെ പേര്‍ ഇതുവരേയും കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. 1,01,782 പേര്‍ക്കാണ് കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

9,37,625 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 55,09,967 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. ഒക്ടോബര്‍ മൂന്ന് വരേയും രാജ്യത്ത് 7,89,92,534 സാമ്പിളുകള്‍ പരിശോധിച്ചു. അതില്‍ 11, 42,131 സാമ്പിളുകള്‍ കഴിഞ്ഞ ദിവസമാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ ശനിയാഴ്ച്ച മാത്രം 14,348 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ആഴ്ച്ചകളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ താരതമ്യേന കുറയുകയാണ്. 278 പേര്‍ ശനിയാഴ്ച്ച കൊവിഡിനെ തുടര്‍ന്ന് മരിച്ചു. വെള്ളിയാഴ്ച്ച 15,591 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഇതുവരേയും 14, 30,861 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 37,753 പേര്‍ മരണപ്പടുകയുമുണ്ടായി. സെപ്തംബര്‍ 17 ന് അരലക്ഷത്തിനടുത്ത് കേസുകള്‍ വരെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മുംബൈയില്‍ പ്രതിദിനം കേസുകള്‍ ഉയരുകയാണ്.
ശനിയാഴ്ച്ച മാത്രം മുംബൈയില്‍ 2402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 46 പേര്‍ മരണപ്പെടുകയുമുണ്ടായി. സംസ്ഥാനത്തെ ആകെ രോഗികളില്‍ 2,12, 465 കൊവിഡ് കേസുകളും മുംബൈയില്‍ നിന്നാണ്. ലോകത്തില്‍ 3.5 കോടി ആളുകള്‍ക്കാണ് ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 35,135,044 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 1,037,974 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെടുകയും 26, 126,713 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്.