THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക വാര്‍ഷികാഘോഷവും ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രൗഢഗംഭീരമായി

ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക വാര്‍ഷികാഘോഷവും ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രൗഢഗംഭീരമായി

ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ നാല്‍പ്പത്തിരണ്ടാം വാര്‍ഷികാഘോഷവും ഭാരവാഹികളുടെ സ്ഥാനാരോഹണവും മാര്‍ച്ച് അഞ്ചാം തീയതി വെള്ളിയാഴ്ച സൂമിലൂടെ ആഘോഷിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോഫ്രിന്‍ ജോസിന്റെ ആമുഖ പ്രസംഗത്തോടുകൂടി തുടങ്ങിയ യോഗത്തില്‍ പ്രസിഡന്റ് ലിജോ ജോണ്‍ അധ്യക്ഷത വഹിക്കുകയും കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവീസ് ചിറമേല്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും, മലങ്കര കാത്തലിക് കത്തീഡ്രല്‍ വികാരിയും അസോസിയേഷന്റെ ആത്മീയ ഗുരുവുമായ ഫാ. നോബി അയ്യനേത്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജോണ്‍ കെ. ജോര്‍ജ്, എക്‌സ് ഒഫീഷ്യോ പോള്‍ പി. ജോസ്, കോശി ഉമ്മന്‍ എന്നിവര്‍ പ്രസംഗിക്കുകയും ചെയ്തു.

പ്രസിഡന്റ് ലിജോ ജോണ്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ 2020-ല്‍ നടത്തിയ പ്രോഗ്രാമുകളെപ്പറ്റിയും, 2021-ല്‍ നടത്താന്‍ പോകുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിശദീകരിക്കുകയും, ഇതിന്റെ വിജയത്തിനായി ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഫാ. ഡേവീസ് ചിറമേല്‍ ഉദ്ഘാടന പ്രസംഗത്തില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുമ്പോള്‍ സമ്പന്നതയില്‍ നിന്നല്ല, ഇല്ലായ്മയില്‍ നിന്നാണ് മറ്റുള്ളവരെ സഹായിക്കേണ്ടിതെന്നും പാവങ്ങള്‍ക്കുവേണ്ടിയാണ് നമ്മുടെ ജീവിതം മാറ്റിവയ്‌ക്കേണ്ടതെന്നും ഓര്‍മ്മപ്പെടുത്തി. ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും, അദ്ദേഹത്തിന്റെ പുതിയ സംരംഭമായ ‘ഹങ്കര്‍ ഹണ്ട്’ എന്ന പ്രോഗ്രാമിന്റെ അമേരിക്കയിലെ അംബാസിഡറായി ഇന്ത്യാ കാത്തലിക് അസോസിയേഷനേയും, ഐസിഎഡബ്ല്യുവിനേയും പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എപ്പോഴും കൂടെയുണ്ടായിരിക്കുമെന്ന് ഫാ. നോബി അയ്യനേത്ത് ഓര്‍മ്മിപ്പിച്ചു.

അനബെല്‍ സാമുവേലിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ച പൊതുസമ്മേളനത്തില്‍ മെര്‍ലിന്‍ മാത്യു അമേരിക്കന്‍ ദേശീയ ഗാനവും, ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു. ജെസി ആന്റോ, അനു വര്‍ഗീസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ടിഫാനി സില്‍ബിയുടെ ഡാന്‍സ് പരിപാടികള്‍ക്ക് കൊഴുപ്പുകൂട്ടി. പരിപാടികള്‍ക്കുശേഷം ഹൃതിക സുധീര്‍ ഇന്ത്യയില്‍ നിന്നും ലൈവ് മ്യൂസിക് അവതരിപ്പിച്ചു.

ഇന്ത്യ കാത്തലിക് അസോസിയേഷന്‍ സെക്രട്ടറി ജോസ് മലയില്‍ സ്വാഗതം ആശംസിക്കുകയും, വൈസ് പ്രസിഡന്റ് ആന്റോ വര്‍ക്കി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുകയും, ട്രഷറര്‍ മേരി ഫിലിപ്പ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. എംസിയായി സ്വപ്ന മലയില്‍ പ്രവര്‍ത്തിച്ചു.

പ്രസിഡന്റ് ലിജോ ജോണ്‍, വൈസ് പ്രസിഡന്റ് ആന്റോ വര്‍ക്കി, സെക്രട്ടറി ജോസ് മലയില്‍, ജോയിന്റ് സെക്രട്ടറി റോയി ആന്റണി, ട്രഷറര്‍ മേരി ഫിലിപ്പ്, കമ്മിറ്റി അംഗങ്ങളായ ഇട്ടൂപ്പ് ദേവസ്യ, ഫിലിപ്പ് മത്തായി, സിസിലി പഴയംപള്ളി, ജോസി സഖറിയ, ഓഡിറ്റേഴ്‌സായ മാത്യു ജോസഫ്, ഇന്നസെന്റ് ഉലഹന്നാന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ജോണ്‍ പോള്‍ എന്നിവര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജോണ്‍ കെ. ജോര്‍ജില്‍ നിന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുകയും ചെയ്തു.

ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ നേതാക്കളായ എ.സി ജോര്‍ജ്, ലീല മാരേട്ട്, കെ.ജെ ഗ്രിഗറി, ജെ മാത്യൂസ്, ഷാജിമോന്‍ വെട്ടം, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ അലക്‌സ് തോമസ് എന്നിവര്‍ പ്രോഗ്രാമിന്റെ ആദ്യാവസാനം വരെ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments