

ഈ ദിവസത്തിന് വേണ്ടിയാണ് താന്‍ കാത്തിരുന്നത്. അഭയ കേസിലെ വിധിയില്‍ താനൊരു നിമിത്തം മാത്രമാണ്. ഇന്ന് ഇനി മരിച്ചാലും തനിക്ക് ദുഖമില്ല. അടയ്ക്കാ രാജുവിന്റെ രൂപത്തില്‍ ദൈവമാണ് ദൃക്‌സാക്ഷിയായത് എന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പ്രതികരിച്ചു. നീതിപൂര്‍വ്വമായി സബിഐ കോടതി കേസില്‍ വിധി പറഞ്ഞു. വിധിയില്‍ വലിയ സന്തോഷമുണ്ടെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വ്യക്തമാക്കി.
പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ജോമോന്‍ പറഞ്ഞു. 1992 മാര്‍ച്ച് 27നാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണം എന്നും ആവശ്യപ്പെട്ട് മാര്‍ച്ച് 31നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. അഭയയ്ക്ക് നീതി ഉറപ്പാക്കാനുളള പോരാട്ടമായിരുന്നു പിന്നീട് ഈ 28 വര്‍ഷക്കാലവും ജോമോന്‍ നടത്തിയത്.