കോട്ടയം: അണികളെല്ലാം കൊഴിഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്ന ജനപക്ഷത്തെ നിലനിര്‍ത്താന്‍ വേണ്ടി ഏതെങ്കിലും മുന്നണിയില്‍ കയറിപ്പറ്റാന്‍ നെട്ടോട്ടമോടുകയാണ് പി.സി ജോര്‍ജ്. യു.ഡിഎ.ഫില്‍ നിന്ന് ജോസ് കെ മാണി പോയതോടെ ആ വിടവില്‍ കയറിക്കൂടാനാണ് പി.സിയുടെ ശ്രമം. രമേശ് ചെന്നിത്തലയുടെ സമ്മര്‍ദ്ദം മൂലം നേതാക്കള്‍ സമ്മതിക്കുമെന്ന ആശ്വാസമാണിപ്പോള്‍ പി.സിക്ക്.

സോളാര്‍ കേസില്‍ തന്നെ കുരുക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയ പി.സിയെ അടുപ്പിക്കേണ്ടെന്ന നിലപാടില്‍ തന്നെയാണ് ഉമ്മന്‍ചാണ്ടി. ജോസ് കെ മാണി പോയതൊന്നും തങ്ങളെ ബാധിക്കില്ലെന്ന അഭിപ്രായക്കാരാണ് ഭൂരിഭാഗം നേതാക്കളും. മാത്രമല്ല പി.സി ജോര്‍ജിനെ അടുപ്പിക്കാന്‍ പലര്‍ക്കും താല്പര്യവുമില്ല. എന്നാലും താന്‍ യു.ഡി.എഫുമായി സഹകരിക്കുമെന്നാണ് പിസിയുടെ നിലപാട്. ചെന്നിത്തലക്ക്പി പുറമേ പിസിയുടെ നാവിന്റെ വിനിയോഗം തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്താമെന്ന് കരുതുന്ന പി.ജെ ജോസഫിനും ജോര്‍ജ് വരുന്നതില്‍ വിരോധമില്ല. എന്നാല്‍ പി.സി യുടെ നാവ് മുന്നണിക്ക് തന്നെ വിനയാകുമെന്ന് നേതാക്കള്‍ പറയുന്നു.

പൂഞ്ഞാറില്‍ ജനപക്ഷത്തിനുള്ള സ്വാധീനം ഇല്ലാതായതും ജോര്‍ജിന്റെ വിടുവായത്തം മൂലമാണ്. പൂഞ്ഞാറില്‍ ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച ജോര്‍ജിനെതിരെ കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് നേതൃയോഗം വീണ്ടും പ്രമേയം പാസാക്കിയിരുന്നു. മുന്നണിയേയും നേതാക്കളെയും സമൂഹമാധ്യമത്തില്‍ ആക്ഷേപിച്ചും അപവാദ പ്രചരണം നടത്തിയും എല്‍.ഡി.എഫിനെ സഹായിച്ച എം.എല്‍.എ പൊതുസമൂഹത്തിന് അപവാദമാണെന്ന് പ്രമേയത്തില്‍ പറയുന്നു. ഒരു മുന്നണിയ്ക്കും വേണ്ടാത്ത ജനപക്ഷം പാര്‍ട്ടിയില്‍ നിന്നും പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസിലേയ്ക്ക് അടക്കം കൊഴിഞ്ഞുപോവുകയാണെന്നും ഇത് തടയുവാന്‍ കഴിയാത്തതിനാല്‍ യു.ഡി.എഫില്‍ അഭയം പ്രാപിക്കാനാണ് എം.എല്‍.എ യുടെ ശ്രമമെന്നും പ്രസ്താവനയില്‍ പറയുന്നു.
ജനപക്ഷം സ്ഥാനാര്‍ത്ഥികള്‍, തങ്ങള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ് എന്ന് വാര്‍ഡുകളില്‍ പ്രചാരണം നടത്തുകയാണെന്നും എന്നാല്‍ തങ്ങള്‍ക്ക് പിസിയുമായി ഒരു ബന്ധവുമില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ഇത്തരത്തില്‍ ജനപക്ഷത്തെ പൂര്‍ണ്ണമായും ഒരു കൂട്ടര്‍ അകറ്റി നിര്‍ത്തുമ്പോഴാണ് ചെന്നിത്തലയുള്‍പ്പെടെ ഏതാനും പേര്‍ പിസിയെ സ്വീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്നത് എന്ന ആക്ഷേപമുണ്ട്.