THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News ഉറപ്പല്ല, വെറുപ്പാണ് എല്‍ഡിഎഫ് ; പരിഹസിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഉറപ്പല്ല, വെറുപ്പാണ് എല്‍ഡിഎഫ് ; പരിഹസിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം :  എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യവാചകത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉറപ്പാണ് എല്‍ഡിഎഫ് എന്നല്ല, വെറുപ്പാണ് എല്‍ഡിഎഫ് എന്നാണ് ജനങ്ങള്‍ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി അവസാനം സർക്കാർ ചർച്ചയ്ക്ക് തയ്യാറായത് വൈകിവന്ന വിവേകമാണെന്നും അദ്ദേഹം പറഞ്ഞു.


ഉദ്യോഗാർത്ഥികള്‍ മുട്ടിൽ ഇഴഞ്ഞ് കേണപേക്ഷിച്ചിട്ടിട്ടും സർക്കാർ നേരത്തെ എന്തുകൊണ്ട് ചർച്ചയ്ക്ക് തയാറായില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ സമരക്കാർക്ക് സർക്കാർ വാഗ്ദാനം മാത്രം നൽകി ഒത്തുതീർപ്പിന് ശ്രമം നടത്തി എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments