ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എട്ട് മണിക്കൂറിനിടെ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചു. സംഭവത്തില്‍ രാജസ്ഥാന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒന്ന് മുതല്‍ ഏഴ് ദിവസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം 35 ദിവസത്തിനിടെ നൂറിലധികം കുട്ടികള്‍ ഇതേ ആശുപത്രിയില്‍ മരിച്ചിരുന്നു.

ആശുപത്രിയുടെ വീഴ്ചയാണ് മരണകാരണമെന്നാണ് മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ രാജസ്ഥാന് ആരോഗ്യമന്ത്രി രഘു ശര്‍മ അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയില്‍ നിന്ന് മന്ത്രി റിപ്പോര്‍ട്ട് തേടി. അതേസമയം മരണം അണുബാധ കൊണ്ടല്ലെന്നും അസ്വാഭാവികതയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. മൂന്ന് കുട്ടികള്‍ ആശുപത്രിയിലെത്തുമ്പോള്‍ തന്നെ മരിച്ചിരുന്നുവെന്നാണ് വിശദീകരണം.
