മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ. കെ.ആന്റണി ഇന്ന് എൺപതാം പിറന്നാൾ നിറവിൽ. കോൺഗ്രസ് പാർട്ടിയുടെ ജന്മദിനത്തിൽ തന്നെ ജനിച്ച നേതാവ്.

രാഷ്ട്രിയത്തിൽ മൂല്യങ്ങൾക്ക് മുൻ തൂക്കം നൽകുന്ന ചുരുക്കം ചിലരിൽ ഒരാൾ .മുപ്പത്തിയേഴാം വയസ്സിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി, ഏറ്റവും കൂടുതൽ കാലം പ്രതിരോധ മന്ത്രി. അങ്ങനെ പിന്നിട്ട വഴികളിൽ ചരിത്രം കുറിച്ച് മുന്നേറിയ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവാണ് ശ്രീ ആന്റണി

