കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്തിൽ വീണ്ടും സ്വർണം പിടിച്ചു. വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് ഉപേക്ഷിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 1036 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വര്‍ണമാണ് ശുചിമുറിയില്‍ നിന്നും കണ്ടെത്തിയത്. ഇതിന് 40 ലക്ഷം രൂപ വില വരും. സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പിടികൂടാനായിട്ടില്ല എന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
