തിരുവല്ല: രാജ്യത്തെ ഭക്ഷ്യസുരക്ഷ നിലനിര്‍ത്തുന്ന കര്‍ഷകരുടെ രോദനം രാജ്യത്തിന്റെ മുഴുവന്‍ രോദനമാണെന്ന് ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവല്ലയില്‍ നിര്‍വഹിക്കുകയായിരുന്നു മെത്രാപ്പോലീത്ത.

കൊടും തണുപ്പിനെ വകവെക്കാതെ സമര ഭൂമിയില്‍ ശക്തമായി നിലകൊള്ളുന്ന കര്‍ഷക സമൂഹത്തെ അഭിവാദ്യം ചെയ്യുന്നതായും ലോക സമൂഹം മുഴുവന്‍ ആകാംഷയോടെ നോക്കിക്കാണുന്ന പ്രക്ഷോഭത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായും മെത്രാപ്പോലീത്ത പ്രസ്താവിച്ചു.

കെ സി സി വൈസ് പ്രസിഡന്റ് അലെക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നല്‍കി.