കോഴിക്കോട്: ഈ ക്രിസ്തുമസ് കാലത്ത് കാന്‍ഡി കെയ്ന്‍ ക്രിസ്തുമസ് സെലിബ്രേഷനുമായി കെസിവൈഎം താമരശ്ശേരി രൂപത. ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടാണ് ആഘോഷ പരിപാടികള്‍.

ആഘോഷ/മത്സര പരിപാടികള്‍ ക്രിസ്മസ് ചലഞ്ച്; സീസണ്‍ 2 Portable Crib Making

2019 ല്‍ ഏറ്റവും വിജയകരമായി പൂര്‍ത്തിയാക്കിയ ക്രിസ്മസ് ചലഞ്ച് വ്യത്യസ്തയോടെ പുതുമയോടെ നിങ്ങളില്‍ എത്തിക്കുന്നു. ഡിസംബര്‍ 1 മുതല്‍ 25 വരെ 10 ടാര്‍ജറ്റുകള്‍,ഏറ്റവും മികച്ച രീതിയില്‍ ടാര്‍ജറ്റ് പൂര്‍ത്തിയാക്കുന്ന വിജയിക്ക് ആകര്‍ഷകമായ സമ്മാനം
ഉണ്ണീശോയുടെ പിറവിക്കൊരുക്കമായ ഈ നോമ്പുകാലം പ്രാര്‍ത്ഥനയുടെ കാലമാക്കി മാറ്റാം.കെ.സി.വൈ.എം.സ്പിരിച്വല്‍ ടീമിന്റെ നേതൃത്വത്തില്‍ ഓരോ ദിവസവും നിയോഗം വെച്ച് ആഗോള സഭയ്ക്കും രൂപതകള്‍ക്കും മേലധികാരികള്‍ക്കും യുവജനങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു.
ക്രിസ്മസ് വൈ ടോക്ക്‌സ്: യുവജനങ്ങള്‍ ഏറ്റെടുത്ത Y Talks വീണ്ടും…യുവജനങ്ങള്‍ ക്രിസ്മസ് ചിന്തകളുമായി നിങ്ങളിലേക്ക് എത്തുന്നു. ക്രിസ്മസ് ഗാന മത്സരം: ക്രിസ്മസ് ഗാനങ്ങള്‍ എന്നും മനസിന് കുളി രേകുന്നവയാണ്…ക്രിസ്മസ് ഗാനങ്ങള്‍ രചിച്ച്, ഈണം നല്‍കി, പാടി അയക്കുക. പിറവി സന്ദേശങ്ങള്‍: ലോകത്തിന്റെ രക്ഷയ്ക്കായി ഉണ്ണിയേശു പിറന്നത് ഒരു സദ്‌വാര്‍ത്ത ആയിരുന്നു.പിറവിയുടെ സന്ദേശങ്ങള്‍ നല്‍കി നമ്മുടെ പ്രിയ വൈദീകര്‍ നമ്മോടൊപ്പം ചേരുന്നു.
ഉണ്ണീശോയ്‌ക്കൊരു വീട്: ക്രിസ്മസ് നോമ്പ് കാലം ആശയടക്കങ്ങളുടേയും പരിത്യാഗങ്ങളുടെയും കാലമാണ്. ഇഷ്ട്ടമുള്ളവ മാറ്റി വെക്കുന്നത് കൊണ്ട് നോമ്പ് പൂര്‍ത്തിയാകുന്നില്ല, ഒപ്പം ആ മാറ്റി വെക്കുന്നത് പങ്കു വയ്ക്കുമ്പോഴാണ് നോമ്പ് പൂര്‍ണ്ണമാകുന്നത്.ഇറച്ചിയും മീനും മുട്ടയും പാലുമെല്ലാം ഒഴിവാക്കുമ്പോള്‍ അതിനായ് ചിലവഴിക്കുന്ന തുക ഒരു സുഹൃത്തിന്റെ ഭവന നിര്‍മാണത്തിലേക്ക് മാറ്റിവെച്ചാലോ….ഉണ്ണിശോ പിറക്കാന്‍ സമയമടുത്തപ്പോള്‍ യൗസേപ്പിതാവും മാതാവും സത്രമന്വേഷിച്ചു നടന്നതോര്‍മയില്ലേ…നമുക്കാവും വിധം ഉണ്ണീശോയ്‌ക്കൊരു വീടുണ്ടാക്കാന്‍ സഹായിക്കാം.