ബത്തിന്ദ: വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച കാമുകിയേയും മാതാപിതാക്കളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി യുവാവ്. പഞ്ചാബിലെ മാന്‍സഖുര്‍ദില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം റിപ്പോര്‍ട്ട് ചെയ്തത്. യുവാവിന്റെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്.

വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച കാമുകിയായ ബത്തിന്ദ ടൗണിലെ സിമ്രാന്‍(21) യുവതിയുടെ മാതാപിതാക്കളായ ചരണ്‍ജിത് സിങ്(55), ജസ്വീന്ദര്‍ കൗര്‍(50) എന്നിവരെയാണ് യുവ് കരണ്‍ സിങ് എന്ന 32കാരന്‍ വെടിവച്ച് കൊലപ്പെടുത്തിയത്. മൂന്നുപേരുടേയും തലയിലാണ് വെടിയേറ്റത്. തിങ്കളാഴ്ച രാവിലെ എത്തിയ പാല്‍ക്കാരന്‍ വീട്ടില്‍ ആരെയും കാണാതെ വന്നതോടെ സമീപവാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് വീട്ടില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്.

സിമ്രാനെയും കുടുംബത്തെയും കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവ് കരണ്‍ കൃത്യം നടത്തിയ തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹോദരന്റെ പേരിലുള്ള 32 കാലിബര്‍ തോക്ക് മോഷ്ടിച്ചാണ് യുവാവ് കൊലപാതകം നടത്തിയത്. കൃത്യം നടത്താന്‍ ഉപയോഗിച്ച തോക്ക് ഇയാളുടെ മൃതദേഹത്തിനരികില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
സിമ്രാന്റെ വീടിനോട് ചേര്‍ന്ന് താമസിക്കുന്ന വീടുകളില്‍ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറ പരിശോധിച്ചപ്പോള്‍ യുവ് കരണ്‍ സംഭവസ്ഥലത്ത് എത്തിയിരുന്നതായി പൊലീസിന് വ്യക്തമായി. ഇതിന് പിന്നാലെ യുവാവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് യുവ് കരണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജീവനൊടുക്കും മുന്‍പ് യുവ്കരണ്‍ മൊബൈല്‍ ഫോണില്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ തന്റെ സഹോദരനോ വീട്ടുകാര്‍ക്കോ പങ്കില്ല. വിവാഹം കഴിക്കാന്‍ സിമ്രാന്‍ യുവ് കരണിനെ നിരന്തരം നിര്‍ബന്ധിച്ചു. വിവാഹം കഴിച്ചില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം സിമ്രാന്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി മനസിലാക്കി. ഇതോടെയാണ് യുവതിയെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നും യുവാവ് വിഡിയോയില്‍ പറയുന്നുണ്ട്. ഈ വിഡിയോ പൊലീസ് കണ്ടെടുത്തു.
വിവാഹവുമായി ബന്ധപ്പെട്ട് യുവതി യുവ്കരണുമായി പതിവായി വഴക്കിട്ടിരുന്നു. യുവാവിന്റെ ജന്മദിനമായ ഞായറാഴ്ച ഇരുവരും ഫോണില്‍ സംസാരിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തു. ഈ തര്‍ക്കമാണ് യുവാവിനെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ചത്. സംഭവദിവസം തോക്കുമായി യുവതിയുടെ വീട്ടില്‍ എത്തിയ യുവ്കരണ്‍ മൂന്ന് പേരെയും വെടിവച്ച് കൊന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബത്തിന്ദയ്ക്കടുത്തുള്ള ബിവിവാല വില്ലേജിലെ അഗ്രിക്കള്‍ച്ചറല്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറിയാണ് ചരണ്‍ജിത് സിങ്. ചരണ്‍ജിത്തിന്റെ മകന്‍ മന്‍പ്രീത് സിംഗ് കഴിഞ്ഞ ഏഴു വര്‍ഷമായി യുകെയില്‍ താമസിക്കുന്നു. ഇദ്ദേഹം മാത്രമാണ് ഈ കുടുംബത്തില്‍ ഇനി ബാക്കിയുള്ളത്.