തിരുവനന്തപുരം: സംസ്ഥാനത്തെ കെ.പി.സി.സിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ഒഴിഞ്ഞു. താന്‍ സ്ഥാനം ഒഴിയുന്ന വിവരം അറിയിച്ച് സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയതായി മുരളീധരന്‍ അറിയിച്ചു. ആവശ്യമില്ലാത്ത സ്ഥലത്ത് നില്‍ക്കേണ്ടതില്ലല്ലോ എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് മുരളീധരന്റെ പ്രതികരണം.

കേരളത്തിലെ നേതൃത്വത്തോടുള്ള അതൃപ്തികൊണ്ടാണ് മുരളീധരന്റെ രാജിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അതേസമയം, കോണ്‍ഗ്രസില്‍ പദവികള്‍ നേതാക്കള്‍ വീതംവെച്ചെടുക്കുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു. താന്‍ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും ഇതറിയിച്ചു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് ഞായറാഴ്ച കത്ത് നല്‍കിയതായും മുരളീധരന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.
