THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, June 7, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം

കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം

കൊച്ചി: സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയെങ്കിലും അടുത്ത ചൊവ്വാഴ്ച തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നിര്‍മ്മാതാക്കളും വിതരണക്കാരും തീയേറ്റര്‍ ഉടമകളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കൂ എന്ന് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫിയോക് അറിയിച്ചു.

adpost

തീയേറ്ററിന്റെ പകുതി സീറ്റില്‍ കാണികളെ ഇരുത്തി സിനിമ കാണിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന ആശങ്കയും നിലവിലുണ്ട്. തീയേറ്ററുകള്‍ തുറക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് ചൊവ്വാഴ്ചയാണ്. അന്ന് തന്നെയാണ് ഫിയോക് ഭാരവാഹികളുടെ യോഗം നടക്കുന്നത്. തീയേറ്റര്‍ തുറക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച അന്നുണ്ടാകും അതിന് ശേഷം നിര്‍മ്മാതാക്കളും വിതരണക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികള്‍ അറിയിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ തീയേറ്ററുകള്‍ തുറക്കുന്നതില്‍ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.

adpost

മാസങ്ങളായി അടഞ്ഞുകിടന്നതിനാല്‍ പല തീയേറ്ററുകളിലും അറ്റകുറ്റപണികള്‍ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ തീയേറ്ററുകള്‍ തുറന്നാല്‍ പകുതി സീറ്റുകളില്‍ മാത്രമേ കാണികള്‍ ഇരുത്താനാകൂ. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. കൊവിിനെ തുടര്‍ന്ന് കുടുംബവുമായി തീയേറ്ററുകളില്‍ എത്തുന്നവര്‍ കുറയുമെന്നാണ് കരുതുന്നത്. ഇത് വലിയ നഷ്ടം വരുത്തും. കൂടാതെ തീയേറ്ററുകള്‍ തുറന്നാല്‍ തന്നെ ഏതൊക്കെ നിര്‍മ്മാതാക്കള്‍ സിനിമ റിലീസ് ചെയ്യാന്‍ തയ്യാറാകുമെന്ന് കണ്ടറിയണം.

റിലീസ് ചെയ്യാനുള്ള സിനിമകള്‍ വന്‍ മുതല്‍ മുടക്കുള്ളവയാണ്. ഈ സാഹചര്യത്തില്‍ വിനോദ നികുതിയിളവ്, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നീ ഇനത്തില്‍ ഇളവ് എന്നിവയാണ് തീയേറ്റര്‍ ഉടമകള്‍ പ്രതീക്ഷിക്കുന്നത്. നഗരങ്ങളിലും മാളുകളിലും പ്രവര്‍ത്തിക്കുന്ന മള്‍ട്ടി പ്ലക്‌സുകള്‍ ഈ സംഘടനയില്‍ അംഗമല്ല. അതുകൊണ്ട് ഇത്തരം തീയേറ്ററുകള്‍ അന്യഭാഷ ചിത്രങ്ങള്‍ കൊണ്ടുവന്ന് പ്രദര്‍ശനം തുടങ്ങാന്‍ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com