ചെന്നൈ: കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ കര്‍ണാടകയ്ക്ക് പിന്നാലെ കേരളത്തില്‍നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി തമിഴ്‌നാടും ബംഗാളും. കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തുന്നവര്‍ 7 ദിവസത്തെ ഹോം ക്വാറന്റീന്‍ കഴിയണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. പനി, ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. അതേമയം ബംഗാളിലും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അതിര്‍ത്തിയിലും തമിഴ്‌നാട് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് നീലഗിരി ജില്ലയിലേക്ക് പോകുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിറിക്കറ്റും ഇ രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നീലഗിരി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

അതേ സമയം ബംഗാളിലെത്തുന്ന കേരളം മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്ന് നിര്‍ദ്ദേശിച്ചിച്ചുണ്ട്. 72 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ക്കിട്ടിഫിക്കറ്റ് കൈയ്യില്‍ ഉള്ളവര്‍ക്കേ ബംഗാളില്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാധിക്കൂ.
നേരത്തേ തന്നെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആര്‍ടിപിസിആര്‍ പരിശോധാനാം ഫലം കൈയ്യില്‍ ഉള്ളവരെ മാത്രമേ അതിര്‍ത്തിയില്‍ നിന്ന് കടത്തിവിടൂ എന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. മാത്രമല്ല അതിര്‍ത്തിയില്‍ റോഡുകള്‍ അടക്കം യാത്രക്കാരെ തടഞ്ഞിരുന്നു. ഇതിനെതിരെ കേരളം രംഗത്തെത്തിയിരുന്നു.