THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, November 29, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Local news 'കേരളത്തിൽ ബീഫ് നിരോധനം ആവശ്യപ്പെടില്ല'; എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കുമ്മനം

‘കേരളത്തിൽ ബീഫ് നിരോധനം ആവശ്യപ്പെടില്ല’; എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കുമ്മനം

നേമം :കേരളത്തിൽ ബീഫ് നിരോധനം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെടില്ലെന്ന് നേമത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയും മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. ഇന്ത്യാ ടുഡേയുടെ കൺസൾട്ടിംഗ് എഡിറ്റർ രജ്ദീപ് സർദേശായിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കേരളത്തിൽ ബീഫ് നിരോധനം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടില്ല. ഇവിടെ എല്ലാവർക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്,’ കുമ്മനം പറഞ്ഞു.

https://twitter.com/sardesairajdeep/status/1376060720865968130/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1376060720865968130%7Ctwgr%5E%7Ctwcon%5Es1_&ref_url=http%3A%2F%2Finstant-articles%2F

കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട് അക്കമുള്ള സംസ്ഥാനങ്ങളിൽ ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഗോവധ നിരോധനം നടപ്പിലാക്കുമ്പോഴും അതിനെ അനുകൂലിക്കുന്ന നിലപാടാണ് കേരളത്തിലെ ബിജെപി നേതാക്കൾ സ്വീകരിച്ചിരുന്നത്.

കുമ്മനത്തിന്റെ വാക്കുകൾ : ”സംസ്ഥാനത്ത് ബീഫ് നിരോധനം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടില്ല. ഇവിടെ എല്ലാവര്‍ക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്.”
ഇന്ത്യ ടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രജ്ദീപ് സര്‍ദേശായിക്ക് നല്‍കിയ അഭിമുഖത്തിലാണ് കുമ്മനം ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലും ബീഫ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. ഗോവധത്തിന് 10 വര്‍ഷം മുതല്‍ ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ ശുപാര്‍ശ ചെയ്യുന്ന നിയമത്തിന്റെ കരടാണ് ഫെബ്രുവരിയില്‍ പുറത്തിറക്കിയത്. ലക്ഷദ്വീപ് മൃഗസംരക്ഷണം നിയമം 2021 എന്ന പേരിലാണ് കരട് തയ്യാറാക്കിയത്.

പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നത് കുറ്റകരമാണെന്ന് ഇതില്‍ പറയുന്നു. പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യണമെങ്കില്‍ പ്രത്യേക അനുമതി വേണമെന്നും ശുപാര്‍ശ ചെയ്യുന്നു.
ബീഫും ബീഫ് ഉല്‍പന്നങ്ങളും കൊണ്ടുപോവുന്ന വാഹനമടക്കം പിടികൂടുന്നതിനും ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് കരടില്‍ പറയുന്നു. പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ നിയമത്തിന്റെ കരട് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നാണ് അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള അവസാനതീയതി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments