THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News കൊച്ചിയെ ഞെട്ടിച്ച് വന്‍ സ്വര്‍ണ കവര്‍ച്ച

കൊച്ചിയെ ഞെട്ടിച്ച് വന്‍ സ്വര്‍ണ കവര്‍ച്ച

കൊച്ചി: ഏറണാകുളത്തെ ഞെട്ടിച്ച് വന്‍ സ്വര്‍ണക്കവര്‍ച്ച. ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. കടയുടെ ഭിത്തി കുത്തിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കള്‍ 300 പവനോളം വരുന്ന സ്വര്‍ണം കവര്‍ന്നെന്നാണ് പുറത്തുവരുന്ന വിവരം. കടയിലെ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൂന്നരക്കോടിയോളം വരുന്ന സ്വര്‍ണമാണ് കവര്‍ന്നതെന്നാണ് കരുതുന്നത്. എന്നാല്‍ നഷ്ടമായ സ്വര്‍ണത്തിന്റെ കണക്കില്‍ അവ്യക്തതയുണ്ടെന്ന് പൊലീസ് പറയുന്നു.

adpost

ജുവലറി ഉടമ തിങ്കളാഴ്ച രാവിലെയോടെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് ഉടമ വിജയകുമാര്‍ സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം ഞായറാഴ്ചയായതിനാല്‍ അവധിയായിരുന്നു. കടയുടെ സമീപത്ത് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഒരു ബാര്‍ബര്‍ ഷോപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ് മോഷണം.

adpost

സ്ഥാപനത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി ഉടമ വിജയകുമാര്‍ പറഞ്ഞു. മോഷണ വിവരമറിഞ്ഞ് എസിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com