കൊല്ലം: അന്താരാഷ്ട്ര വിപണിയില്‍ രണ്ട് കോടി രൂപയ്ക്ക് മേല്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 5 കിലോയോളം കഞ്ചാവും കൊല്ലത്ത് പിടികൂടി. തൃശൂര്‍ സ്വദേശിയായ പ്രധാന പ്രതി ആന്ധ്രയില്‍ ഒളിവില്‍ ഇരുന്ന് കൊല്ലം ചവറ ഭാഗം കേന്ദ്രീകരിച്ച് കേരളത്തിലുടനീളം മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഹാഷിഷ് ഓയിലുമായി തൃശൂര്‍ സ്വദേശിയായ സിറാജിനെയും, കൊല്ലം ചവറ സ്വദേശിയായ അഖില്‍ രാജിനെയും കഞ്ചാവുമായി കൊല്ലം കാവനാട് സ്വദേശിയായ അജിമോനെയുമാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി സര്‍ക്കിള്‍ ഓഫീസിലും കൊല്ലം റെയിഞ്ച് ഓഫിസിലുമായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
