അമ്പലപ്പുഴ: കോണ്‍ഗ്രസിന്റെ യുവ നേതാവ് കുളിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഉടുമ്പാക്കല്‍ ബഷീര്‍ സൈറുമ്മ ദമ്പതികളുടെ മകന് ഷാജി ഉടുമ്പാക്കലാ (40)ണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഇതിനു ശേഷം ഡിസ്ചാര്‍ജായ ഷാജി തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ കുളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആലപ്പുഴ മെഡികല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
