പത്തനംതിട്ട: കോന്നിയില്‍ അടൂര്‍ പ്രകാശിനും റോബിന്‍ പീറ്റര്‍ക്കുമെതിരെ പോസ്റ്റര്‍ പതിച്ചത് കാറിലെത്തിയ സംഘം. പ്രമാടത്ത് ഞായറാഴ്ച രാത്രി സംശയാസ്പദമായി എത്തിയ കാറിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. അതേസമയം, പരസ്യ പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്നും ഇപ്പോഴുണ്ടായ സംഭവങ്ങള്‍ക്ക് പിന്നില്‍ സി പി എമ്മാണെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.
