ന്യൂഡല്‍ഹി: കൊറോണ കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണം എന്തെന്ന് വെളിപ്പെട്ടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളില്‍ 13 ശതമാനവും വായൂമലീനികരണം മൂലമാകാന്‍ സാധ്യതയുണ്ടെന്ന് ഐ.എം.എ വ്യക്തമാക്കി. നവംബര്‍ മൂന്ന് മുതല്‍ ഡല്‍ഹിയിലെ ദിനം പ്രതിയുള്ള കൊറോണ കേസുകളുടെ എണ്ണം 6000 ത്തിന് മുകളിലാണ്.

അന്തരീക്ഷ മലീനികരണം ഡല്‍ഹിയിലെ കൊറോണ വ്യാപനം ഗുരുതരമാക്കുമെന്ന് ആരോഗ്യ വിദ്ഗധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മലിനീകരണ തോത് ഏറ്റവും കൂടുതല്‍ രാവിലെയാണെന്നും ഈ സമയങ്ങളില്‍ മുതിര്‍ന്നവരും കുട്ടികളും പുറത്തിറങ്ങരുതെന്നും ഐ.എം.എ മുന്നറിയിപ്പ് നല്‍കി. അണുബാധയും അലര്‍ജിയും ഉണ്ടാകാന്‍ ഈ സമയം സാധ്യത കൂടുതലാണെന്നും അതുകൊണ്ട് തന്നെ കൊറോണ വ്യാപനത്തിന് കാരണമാകുമെന്നും ഐ.എം.എ വ്യക്തമാക്കി.

അതുകൊണ്ട് തന്നെ വായുമലിനീകരണം നിയന്ത്രണവിധേയമായില്ലെങ്കില്‍ കൊറോണ വ്യാപനം കൂടുമെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഐ.എം.എ അറിയിച്ചു. ഇന്ത്യയിലെ കൊറോണ മരണങ്ങളില്‍ 17 ശതമാനവും അന്തരീക്ഷ മലിനീകരണം മൂലമാകാന്‍ സാധ്യതയുണ്ടെന്ന് യുറോപില്‍ നിന്നുള്ള ഗവേഷകര്‍ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഐ.എം.എയും സമാനമായ നിഗമനം നടത്തിയത്.