THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News കോൺഗ്രസിൽ തലമുറമാറ്റം ;5വട്ടം മല്‍സരിച്ചവര്‍ സ്ഥാനാർഥിയാകേണ്ട;തിരുവഞ്ചൂർ ,കെ സി ജോസഫ്‌ ,കെ ബാബു എന്നിവർക്ക് സിറ്റ്...

കോൺഗ്രസിൽ തലമുറമാറ്റം ;5വട്ടം മല്‍സരിച്ചവര്‍ സ്ഥാനാർഥിയാകേണ്ട;തിരുവഞ്ചൂർ ,കെ സി ജോസഫ്‌ ,കെ ബാബു എന്നിവർക്ക് സിറ്റ് ഇല്ല

നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചുവട്ടം മല്‍സരിച്ചവര്‍ ഇനി സ്ഥാനാര്‍ഥിയാകേണ്ടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി ശുപാര്‍ശ മുതിര്‍ന്ന നേതാക്കള്‍ക്ക് തിരിച്ചടിയാകും. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ് ഇളവുള്ളത്. ശുപാര്‍ശ നടപ്പായാല്‍ കെ.സി.ജോസഫ്, കെ.ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ മല്‍സരത്തിനുണ്ടാകില്ല.ഒരു ജില്ലയിൽ ഒരു സീറ്റെങ്കിലും വനിതയായിരിക്കണമെന്നും തെരെഞ്ഞെടുപ്പ് സമിതി ശുപാർശ ചെയ്തു.

നിയമസഭ സീറ്റില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പരമാവധി സീറ്റ് വേണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.അധികാരത്തിലെത്തിയാല്‍ മന്ത്രി സ്ഥാനം ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണമെന്ന് യൂത്ത് കോൺഗ്രസ് രേഖാമൂലം ആവിശ്യമുന്നയിച്ചിരുന്നു .കോണ്‍ഗ്രസ് നേതാക്കളുടെ സമീപനം മാറണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു . തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയും നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രമേയം അവതരിപ്പിച്ച് കെ.പി.സി.സി, എ.ഐ.സി.സി നേതാക്കള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് കത്ത് നൽകിയിരുന്നു .അതിനാണ് തെരെഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരിക്കുന്നത് ..

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments