തിരുവനന്തപുരം: അഡ്വ. എ ജയശങ്കര്‍ പങ്കെടുത്ത ചാനല്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് സിപിഎം പ്രതിനിധി എഎന്‍ ഷംസീര്‍. പാലാരിവട്ടം പാലം അഴിമതി കേസില്‍ മുസ്ലിം ലീഗ് എംഎല്‍എയും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു സംഭവം. പാനലില്‍ എ ജയശങ്കറിനെ കൂടി ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എഎന്‍ ഷംസീര്‍ ചാനല്‍ ചര്‍ച്ചയില്‍ നിന്നും ഇങ്ങിപ്പോവുകയായിരുന്നു.

അറസ്റ്റിലായത് അഴിമതി വീരനോ?, ലീഗ് എംഎല്‍എമാര്‍ വീഴുന്നുവോ? യുഡിഎഫ് പ്രതിസന്ധിയിലോ എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ന്യൂസ് അവര്‍ ചര്‍ച്ച. വിനു വി ജോണ്‍ അവതാരകനായ ചര്‍ച്ചയില്‍ മുസ്ലിം ലീഗ് പ്രതിനിധിയായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ബിജെപി പ്രതിനിധിയായി പ്രകാശ് ബാബു തുടങ്ങിയവര്‍ക്കൊപ്പം രാഷ്ട്രീയ നിരീക്ഷകനായി എ ജയശങ്കര്‍ എന്നിവരായിരുന്നു പാനലില്‍ ഉള്‍പ്പെട്ടവര്‍.

എന്നാല്‍ തനിക്ക് ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ ജയശങ്കര്‍ അടങ്ങിയ ഒരു പാനലിന്റെ ഭാഗമായി സിപിഎം പ്രതിനിധി എന്ന നിലയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് എംഎന്‍ ഷംസീര്‍ വ്യക്തമാക്കുകയായിരുന്നു. നേരത്തെ ഉണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായി ചര്‍ച്ച പോവുന്നുവെന്ന് വ്യക്തമാക്കായാണ് ഷംസീര്‍ ചര്‍ച്ച ബഹിഷ്‌കരിച്ചത്.
‘ഞങ്ങളും നിങ്ങളും തമ്മില്‍ ഉണ്ടാക്കിയ ഒരു ധാരണയുണ്ട്, ആ ധാരണയ്ക്ക് വിരുദ്ധമായാണാ ഈ ചര്‍ച്ച മുന്നോട്ട് പോവുന്നത്. നിങ്ങള്‍ ഇവിടെ ഉണ്ടാക്കിയ പാനലുമായി ഞങ്ങള്‍ക്ക് യോജിക്കാന്‍ സാധിക്കില്ല. അത് ഞങ്ങളുടെ പ്രതിനിധി നേരത്തെ തന്നെ ചാനല്‍ അധികൃതരെ അറിയിച്ചതാണ്’. എ?എന്‍ ഷംസീര്‍ പറഞ്ഞു.
തുടര്‍ന്ന് ആര്‍ക്കെതിരായാണ് ആക്ഷേപമുള്ളതെന്ന് വ്യക്തമാക്കണമെന്ന് അവതാരകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എഎന്‍ ഷംസീര്‍ ജയശങ്കറിന്റെ പേര് പറഞ്ഞത്. ‘ജയശങ്കര്‍ പങ്കെടുന്ന ചര്‍ച്ചയില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന കാര്യം നേരത്തെ അറിയിച്ചതാണ്. അതുകൊണ്ട് ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല’ ഷംസീര്‍ പറഞ്ഞു
ചര്‍ച്ചയില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള തീരുമാനം ഏഷ്യാനെറ്റ് പ്രേക്ഷകരോടുള്ള വെല്ലുവിളിയായി കാണരുത്. ഞങ്ങള്‍ ഇക്കാര്യം നേരത്തെ തന്നെ ഏഷ്യാനെറ്റ് ഉള്‍പ്പടേയുള്ള എല്ലാ ചാനലുകളേയും അറിയിച്ചതാണ്. അതുകൊണ്ട് വളരെ സങ്കടത്തോടെ ഈ ചര്‍ച്ചയില്‍ നിന്നും ഞാന്‍ മാറുകയാണ്. ഒരു തരത്തിലും നിങ്ങളുടെ ഞാനലിനോടുള്ള വെല്ലുവിളിയല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി
എന്നാല്‍ ഇത്തരത്തിലുള്ളൊരു ധാരണയെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു അവതാരകനായ വിനു വി ജോണിന്റെ വിശദീകരണം. സിപിഎം തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ജയശങ്കര്‍ എന്തായാലും ഈ നാട്ടില്‍ പുറത്ത് നിര്‍ത്തേണ്ട ഒരാളാണെന്ന് എനിക്ക് തോന്നുന്നില്ല. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇംഗിതത്തിന് അനുസരിച്ച് ഒരു ചര്‍ച്ചയിലും ഒരു പാനലും ഉണ്ടാക്കാന്‍ കഴിയില്ലെന്നും വിനു വി ജോണ്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചര്‍ച്ചയില്‍ വരാം വരാതിരിക്കാം. എ?ന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ ഏതെങ്കിലും ഒരു നേതാവിനെ ഇകഴ്ത്തിയോ, ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ അസുഖരമായ വിമര്‍ശനോ, ചര്‍ച്ചയില്‍ മോശപ്പെട്ട പ്രയോഗമോ ഒക്കെ നടത്തുകയോ ചെയ്താല്‍ അത് നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം അവതാരകനുണ്ട്. അത് ചെയ്യാറുണ്ടെന്നും വിനു വി ജോണ്‍ തുടര്‍ന്ന് പറഞ്ഞു.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി നിശ്ചയിക്കുന്ന പാനലിന് അനുസരിച്ച് ഒരു ചര്‍ച്ച മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കില്ല. ഷംസീര്‍ പറഞ്ഞത് എനിക്ക് പുതിയ അറിവാണ്. പല ആളുകളും പറയുന്ന കാര്യങ്ങളിലും അഭിപ്രായങ്ങളിലും സ്വകാര്യ സംഭാഷണങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതിനപ്പുറത്തേക്ക് ആളുകളെ വിലക്കുക, ഇഷ്ടമനുസരിച്ചുള്ള പാനല്‍ ഉണ്ടാക്കുക എന്നത് ഏതായാലും ജനാധിപത്യ സമൂഹത്തില്‍ തങ്ങള്‍ക്ക് അംഗീകരിക്കാന്‍
ജൂലൈ അവസാനം മുതല്‍ ഒക്ടോബര്‍ പകുതിയോളം വരെ സിപിഎം പ്രതിനിധികള്‍ .ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ച ബഹിഷ്‌കരിച്ചിരുന്നു. ചര്‍ച്ച ഏകപക്ഷീയമാവുന്നുവെന്നും നിരന്തരം ഇടപെട്ട് തടസപ്പെടുത്തുന്നുവെന്നും സിപിഎം പ്രതിനിധികള്‍ക്ക് സമയം നല്‍കുന്നില്ലെന്നും ആരോപിച്ചായിരുന്നു സിപിഎമ്മിന്റെ ബഹിഷ്‌കരണം. പിന്നീട് എഷ്യാനെറ്റ് ന്യൂസ് പ്രതിനിധികള്‍ ഏകെജി സെന്ററില്‍ വന്ന് കണ്ട് സംസാരിച്ചതിനെ തുടര്‍ന്നായിരുന്നു സിപിഎം വീണ്ടും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്.