കോട്ടയം: സംസ്ഥാനത്തെ അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജോസ് കെ മാണി വട്ടപൂജ്യമാകുമെന്ന് പി.ജെ ജോസഫ്. നിലവില്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സര്‍ക്കാരിന് കിട്ടിയ പിടിവള്ളിയാണ് ജോസ് വിഭാഗമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് മുന്നണി ഒറ്റക്കെട്ടായി മത്സരിക്കും.

മുന്നണിയില്‍ കേരള കോണ്‍ഗ്രസിന് അര്‍ഹമായ പ്രതിനിധ്യം ലഭിക്കുമെന്ന ഉറച്ച വിശ്വാസം ഉണ്ടെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. അതേസമയം ബാര്‍ കോഴ കേസില്‍ ജോസ് കെ. മാണിക്കെതിരെ ആരോപണവുമായി ബാറുടമ ബിജു രമേശ് ഇന്ന് രംഗത്ത് വന്നിരുന്നു. ബാര്‍കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി പത്ത് കോടി വാഗ്!ദാനം ചെയ്തുവെന്ന് ബിജു രമേശ് പറഞ്ഞു. എന്നാല്‍ ഇതിനെ ജോസ് കെ മാണി നിഷേധിക്കുകയും ചെയ്തിരുന്നു.
