കോട്ടയം: ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തില്‍ ഏകദേശ ധാരണയായിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജന്മദിനമായ ഒക്ടോബര്‍ 9 ന് ജോസ് കെ മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമസഭാതദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ച് ഇരുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. അതേസമയം മറുവശത്ത് പിജെ ജോസഫും യുഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കാനുള്ള നീക്കത്തിലാണ്. എന്നാല്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന ചില സീറ്റുകളില്‍ കോണ്‍ഗ്രസും കണ്ണുവെക്കുന്നത് ജോസഫിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. അറ്‌ലൃശേലൊലി േജീംലൃലറ ആ്യ ജഘഅഥടഠഞഋഅങ

ജോസ് കെ മാണി യുഡിഎഫിലേക്ക് മടങ്ങി വരില്ലെന്ന് ഉറപ്പായതോടെ തന്നെ സീറ്റുറപ്പിക്കാനുള്ള നീക്കങ്ങള്‍ ജോസഫ് പക്ഷം തുടങ്ങിയിരുന്നു. 8 സീറ്റുകളാണ് യുഡിഎഫില്‍ നിന്ന് ജോസഫ് പക്ഷം പ്രതീക്ഷിക്കുന്നത്. ഇതിന് തയ്യാറല്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് 7 സീറ്റ് ഉറപ്പായും വേണമെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായി 15 സീറ്റുകളിലായിരുന്നു കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ഇതില്‍ പഴയ മാണി വിഭാഗം 10 ഇടത്ത് മത്സരിച്ചപ്പോള്‍ 4 സീറ്റുകളിലായിരുന്നു ജോസഫ് പക്ഷ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്. പാലാ, ചങ്ങനാശേരി, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഇടുക്കി, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറപ്പ്, ആലത്തൂര്‍ സീറ്റുകളിലായിരുന്നു മാണി വിഭാഗം മത്സരിച്ചത്.

തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട് സീറ്റുകളില്‍ ജോസഫ് വിഭാഗവും മത്സരിച്ചു. തൊടുപുഴ, കടുത്തുരുത്തി, പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തു. പാലാ പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ നഷ്ടമായി. അന്തരിച്ച സിഎഫ് തോമസ് ജോസഫ് പക്ഷത്തേക്ക് കൂടുമാറുകയും ചെയ്തതോടെ ഇരുപക്ഷത്തും നിലവില്‍ രണ്ട് വീതം എംഎല്‍എമാരാണ് ഉള്ളത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച 4 സീറ്റുകള്‍ക്ക് പുറമെ ചങ്ങനാശ്ശേരി, തിരുവല്ല, ഇടുക്കി, ഇരങ്ങാലാക്കുട എന്നീ സീറ്റുകള്‍ ഉറപ്പായും വേണമെന്നാണ് ജോസഫിന്റെ ആവശ്യം. നേതാക്കളുടെ ബാഹുല്യം പരിഗണിക്കുമ്പോള്‍ ഇത്രയം സീറ്റുകള്‍ ജോസഫ് വിഭാഗത്തിന് ആവശ്യവുമാണ്. തൊടുപുഴയില്‍ ജോസഫ്, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാമും, കോതമംഗലത്ത് ഫ്രാന്‍സിസ് ജോര്‍ജും മത്സരിക്കുമെന്നുമാണ് ധാരണ. അടുത്തിടെ കേരള കോണ്‍ഗ്രസ് ജേക്കബില്‍ നിന്നും എത്തിയ ജോണി നെല്ലൂരിന് വേണ്ടിയാണ് ഇടുക്കി ചോദിക്കുന്നത്. ഇടുക്കി കിട്ടിയാല്‍ ജോണി നെല്ലൂരിനെ കോതമംഗലത്തിട്ട് ഫ്രാന്‍സിസ് ജോര്‍ജ്ജിനെ അങ്ങോട്ടേക്ക് മാറ്റിയേക്കും.
കഴിഞ്ഞ തവണ മാണി പക്ഷത്ത് നിന്നുകൊണ്ട് ഇരിങ്ങാലക്കുടയില്‍ മത്സരിച്ച തോമസ് ഉണ്ണിയാടനും തിരുവല്ലയില്‍ നിന്ന് മത്സരിച്ച ജോസഫ് എം പുതുശ്ശേരിയും നിലവില്‍ ജോസഫിനൊപ്പമാണ്. സീറ്റ് ലക്ഷ്യം വെച്ചാണ് ഇവരം ജോസഫ് പക്ഷത്തേക്ക് എത്തിയത്. ധാരണയായ നാല് സീറ്റിന് പുറമേ ഈ രണ്ടും കൂടിയടക്കം പരമാവധി 6 സീറ്റുകള്‍ മാത്രമേ വിട്ടു നല്‍കാന്‍ കഴിയുവെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
കോണ്‍ഗ്രസും ജോസഫും തമ്മില്‍ തര്‍ക്കും തുടരുന്ന പ്രധാന സീറ്റ് ചങ്ങനാശ്ശേരിയാണ്. പതിറ്റാണ്ടുകളായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റില്‍ ഇത്തവണയും പാര്‍ട്ടിയില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥികള്‍ വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ചില സ്ഥാനാര്‍ത്ഥികളേയും അവര്‍ മനസ്സില്‍ കണ്ടുവെച്ചിട്ടുണ്ട്. സിഎഫിന്റെ സഹോദരനും ചങ്ങനാശേരി മുന്‍സിപ്പല്‍ ചെയര്‍മാുമായ സജാന്‍ ഫ്രാന്‍സിന് കൊടുക്കണം എന്നാണ് ജോസഫിന്റെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസ് ഇതിന് വഴങ്ങയിട്ടില്ല. സിഎഫ് തോമസ്സില്ലാത്ത ചങ്ങനാശ്ശേരിയില്‍ തങ്ങള്‍ മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന കെസി ജോസഫിനായാണ് കോണ്‍ഗ്രസ് ചങ്ങനാശ്ശേരി കേരള കോണ്‍ഗ്രസില്‍ നിന്നും ഏറ്റെടുക്കുന്നത്. കോട്ടയം ജില്ലക്കാരനായ കെസി ജോസഫിനെതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ ഇരിക്കുറിലെ പ്രാദേശിക ഘടകത്തില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നു. ഇതും കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ കോട്ടയത്തേക്ക് മാറ്റാന്‍ ഒരുങ്ങുന്നത്. സീറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസ് കടുംപിടുത്തം തുടരുകയാണെങ്കില്‍ ജോസഫ് പക്ഷത്തെ പല പ്രമുഖര്‍ക്കും സീറ്റ് ലഭിക്കാതെ വരും. ജോണി നെല്ലൂര്‍ (ഇടുക്കി കിട്ടിയില്ലെങ്കില്‍) വിക്ടര്‍ തോമസ്, പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പന്‍ എന്നിവരുള്‍പ്പടെ പലര്‍ക്കും നിരാശയാവും ഫലം. ഈ സാഹചര്യത്തില്‍ ഇടതുമുന്നണിയില്‍ നിന്ന് പരാമാവധി സീറ്റുകള്‍ കരസ്ഥമാക്കി കൂടുതല്‍ സീറ്റുകളില്‍ വിജയം നേടാനാണ് ജോസിന്റെ ശ്രമം.
സീറ്റ് കിട്ടാതാവുന്നതോടെ നിരാശരാവുന്ന ജോസഫ് പക്ഷത്തെ നേതാക്കളെയും ജോസ് ലക്ഷ്യം വെക്കുന്നു. ജോസിന്റെ സഹകരണത്തോടെ കോട്ടയത്ത്, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, പാലാ, വൈക്കം, ചങ്ങനാശ്ശേരി, പൂഞ്ഞാര്‍, കടുത്തുരുത്തി സീറ്റുകളില്‍ വിജയിക്കാമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. ചങ്ങനാശ്ശേരി എന്ത് വിലകൊടുത്തും സ്വന്തമാക്കാന്‍ ജോസ് കെ മാണി വിഭാഗം ഇപ്പോള്‍ തന്നെ നീക്കം തുടങ്ങയിട്ടുണ്ട്. സംസ്ഥാന സമിതി അംഗം ജോബ് മൈക്കിള്‍, ഡോ. ഷാജോ സെബാസ്റ്റ്യന്‍ കണ്ടക്കുടി എന്നിവരുടെ പേരുകളാണ് ജോസ് വിഭാഗത്തിന്റെ ചര്‍ച്ചയില്‍. മണ്ഡലത്തിനു പുറത്തുള്ള മറ്റൊരാളും പരിഗണനയിലുണ്ട്. സിഎഫ് തോമസിന്റെ കുടുംബത്തേയും അനുയായികളേയും തങ്ങള്‍ക്കൊപ്പം നിര്‍ത്താനും ജോസ് ശ്രമിക്കുന്നു.