THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News തന്തയ്ക്ക് വിളിച്ച കോന്നി എംഎൽഎയുടെ കരണം പുകച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്

തന്തയ്ക്ക് വിളിച്ച കോന്നി എംഎൽഎയുടെ കരണം പുകച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്

കോന്നി : സ്വന്തം നാട്ടില്‍ ഹീറോ ചമഞ്ഞ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ തന്തയ്ക്ക് വിളിച്ച എം.എല്‍എയുടെ കരണകുറ്റി അടിച്ച് പുകച്ചു. കോന്നി എം.എല്‍ എ ജെനീഷ് കുമാറിനാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കൈയില്‍ നിന്നും തല്ല് കിട്ടിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എം.എല്‍എ ഒരു പരാതിയും നല്‍കിയിട്ടുമില്ല.

adpost

സ്വന്തം നാടായ സീതത്തോട്ടിലാണ് സംഭവം. സംഭവത്തിന് പിന്നാലെ മണ്ഡലം പ്രസിഡന്‍ര് തന്നെ തന്തയ്ക്ക് വിളിക്കുകയും അസഭ്യം പറയുകയും ചെയ്ത എം.എല്‍എയോട് താന്‍ പ്രതികരിച്ച രീതിയെപ്പറ്റി വോയിസ് മെസേജും ഇട്ടു. ഈ മെസേജ് വൈറലാകുകയാണ്. സംഭവം സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെക്കം നിരവധി ആളുകല്‍ ഉണ്ടായിരുന്നെങ്കിലും ആരും തിരിച്ച് പ്രതികരിച്ചില്ല.
തെരഞ്ഞെടുപ്പ് കാലമായതിനാലണ് എം.എല്‍എയും സംഘവും തിരിച്ച് പ്രതികരിക്കാഞ്ഞതെന്നാണ് പറയുന്നത്. എന്നാലും ഇതുമായി ബന്ധപ്പെട്ട് അവിടെ കൂടിയ ചിലര്‍ ഷൂട്ട് ചെയ്ത വീഡിയോ എം.എല്‍.എയുടെ അനുകൂലികള്‍ നിര്‍ബന്ധിച്ച് ഫോണുകളില്‍ നിന്നു നീക്കവും ചെയ്തു.

adpost

കഴിഞ്ഞ ദിവസമാണ് സീതത്തോട്ടില്‍ ഈ സംഭവം അരങ്ങേറിയത്.17 വര്‍ഷം മാത്രം പഴക്കമുള്ളപഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്‌ളക്‌സ് പൊളിച്ചുനീക്കി പുതിയത് പണിയുവാനുള്ള നീക്കം അഴിമതി നടത്താനാണന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഇതിനിടെ ഷോപ്പിംഗ് കോംപ്‌ളക്‌സ് പൊളിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോബി.ടി ഈശോയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ജെസിബി യുമായി എത്തിയത്. .തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് ആര്‍ നായരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പൊളിക്കല്‍ തടഞ്ഞു. ഈ സമയം സീതത്തോട്ടിലെ വീട്ടില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന ജനീഷ് കുമാര്‍ എം എല്‍ എ ആള്‍ക്കൂട്ടത്തിനടുത്തേക്ക് എത്തി.

തുടര്‍ന്ന് രതീഷ് ആര്‍ നായരുടെ തന്തക്ക് വിളിച്ചു. എന്നാല്‍ തിരിച്ചു ചീത്ത വിളിക്കാതെ ഒരു സിംഗിള്‍ കൊടുത്ത് താന്‍ എം എല്‍ എ യെ യാത്രയാക്കിയതായി രതീഷ് ആര്‍ നായര്‍ പറയുന്ന വോയിസ് വൈറലാവുന്നു.തന്നെ പരസ്യമായി തന്തയ്ക്ക് വിളിച്ച എം.എല്‍എയോട് വാക്കുകള്‍ കൊണ്ടല്ല മറിച്ച് പ്രതികരിച്ച രീതി മറിച്ചാമെന്നു പറഞ്ഞാണ് മണ്ഡലം പ്രസിഡന്റ് വോയിസ് മെസേജായി പ്രവര്‍ത്തകര്‍ക്ക് അയച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങളും വിശദമായ വിഡിയോയും ഒരു പ്രാദേശിക ഓണ്‍ലൈന്‍ പുറത്തവിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com