തൃശൂര്‍: ചലചിത്ര നടന്‍ ദേന്റെ രാഷ്ട്രീയ പ്രവേശനവും രാഷ്ട്രീയ പ്രസ്താവനകളും ഇപ്പോള്‍ വൈറലാണ്. വിഖ്യാതമായ ഫോര്‍ബ്‌സ് മാഗസിനില്‍ ദേവന്റെ ഇന്റര്‍വ്യൂവും വന്നിരിക്കുന്നു. ദേവന്‍ കേരളത്തിലെ ഒരു ശക്തനായ രാഷ്ടീയ നേതാവായി ഉയര്‍ന്നുവരുന്നു എന്നതാണ് വിഷയം. ബ്രാന്‍ഡ് കണക്ട് എന്ന സെഗ്മെന്റില്‍ ആണ് ദേവന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പണം കൊടുത്ത് ലേഖനം പ്രസിദ്ധീകരിക്കുന്ന സെഗ്മെന്റാണിത്. പലരും ഇതുപോലെ ചെയ്യാറുമുണ്ട്.

ദേവന്റെ സിനിമ ജീവിതത്തെ കുറിച്ച് പോലും ഇത്തരത്തില്‍ ഒരു ലേഖനത്തിന്റെ സാധ്യതയില്ല എന്നാണ് പലരുടേയും വിലയിരുത്തല്‍. അഭിമുഖം തയ്യാറാക്കിയത് ഫോര്‍ബ്‌സിന്റെ പ്രതിനിധിയല്ലെന്ന് കൃത്യമായി എഴുതി വച്ചിട്ടും ഉണ്ട്. അതോടെ മിക്കയാളുകളുടേയും സംശയവും വഴിമാറി. രണ്ട് ആഴ്ച മുമ്പാണ് ദേവന്റെ ഈ ബ്രാന്‍ഡ് കണക്ട് അഭിമുഖം ഫോര്‍ബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ നവംബര്‍ 5 ന് വൈകുന്നേരം അഞ്ചരയ്ക്ക്.

നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്നാണ് ദേവന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. സംഗതി 2004 ല്‍ ആണ് രൂപികരിച്ചത് എന്നാണ് പറയുന്നത്. എന്തായാലും അതിനിടെ ഒന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന് തിരിച്ചുവന്നിട്ടുണ്ട് ദേവന്‍. അതിന് പിറകെ നരേന്ദ്ര മോദിയേയും ഒന്ന് പ്രശംസിച്ചു. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സര രംഗത്തുണ്ടാകും എന്നാണ് ദേവന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തന്റെ പാര്‍ട്ടിയ്ക്ക് കേരളത്തില്‍ മൊത്തം 1,400 പരിലീലകരുണ്ട് എന്നാണ് ദേവന്‍ പറയുന്നത്. പുതിയതായി പാര്‍ട്ടിയില്‍ ചേരുന്നവര്‍ക്ക് പരിശീലനം നല്‍കുന്നത് അവരാണത്രെ.
സംസ്ഥാനത്തെ മൂന്ന് മുന്നണികളുമായും ബന്ധമുണ്ടാകില്ലെന്ന് ദേവന്‍ വ്യക്തമാക്കി. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നത്തിലാണ് മത്സരിക്കുകയെന്നും ദേവന്‍ പറഞ്ഞു. അഴിമതി ഇല്ലാത്ത നേതാക്കളുടെ രാഷ്ട്രീയ പാര്‍ട്ടി എന്നതാണ് തന്റെ ലക്ഷ്യമെന്ന് ദേവന്‍ പറയുന്നു. സിനിമാ രംഗത്ത് നിന്ന് ആരെയും തന്റെ രാഷ്ട്രീയ പാര്‍ട്ടിയോട് സഹകരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദേവന്‍ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് അനുഭാവി ആയിരുന്നു ദേവന്‍. കോളേജില്‍ പഠിക്കുന്ന കാലത്ത് കെ.എസ്.യുവില്‍ പ്രവര്‍ത്തിച്ചിരുന്നു. സിനിമയില്‍ സജീവമായിരുന്നപ്പോഴും മനസ്സില്‍ രാഷ്ട്രീയം ഉണ്ടായിരുന്നുവെന്നും ദേവന്‍ പറയുന്നു.
തൃശൂര്‍ നിലവില്‍ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ്. ടി.എന്‍ പ്രതാപന്‍ ആണ് തൃശൂര്‍ എം.എല്‍.എ. ഇടത് സ്ഥാനാര്‍ത്ഥി രാജാജി മാത്യു രണ്ടാമത് എത്തിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഇറങ്ങിയ നടന്‍ സുരേഷ് ഗോപി മൂന്നാമതായി. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂരിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ അഭ്യര്‍ത്ഥിക്കുമെന്ന് ദേവന്‍ വ്യക്തമാക്കി.