തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് ഇത്തവണ ആര് പിടിക്കും എന്നാണ് സംസ്ഥാനം മുഴുവന്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയോ അതോ ഭരണം പിടിച്ചെടുത്ത എല്‍ഡിഎഫോ എന്നാണ് ചോദ്യം .

ഏത് വിധേനയും കോര്പ്പറേഷന് പിടിച്ചെടുക്കാന്‍ ഉള്ള ഒരുക്കത്തിലാണ് ബിജെപി. സിനിമ താരം കൃഷ്ണകുമാര്‍ ആണ് ഇപ്പോള്‍ തലസ്ഥാനത്തെ ബിജെപിയുടെ താരപ്രചാരകന് . യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷനും ബിജെപി ജില്ലാ പ്രസിഡന്റുമായ വിവി രാജേഷിനെയാണ് ഇത്തവണ മത്സരരംഗത്തിറക്കിയിരിക്കുന്നത് . വിശദാംശങ്ങള്‍ …

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി സിനിമ താരം കൃഷ്ണകുമാറും രംഗത്തിറങ്ങിയിരിക്കുകയാണ്. തിരുവനന്തപുരത്ത് ബിജെപി പരിപാടികളില്‍ വലിയ ഓളം സൃഷ്ടിക്കാന്‍ കൃഷ്ണകുമാറിന് സാധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
‘നമ്മള് ജയിക്കും, നമ്മള് ഭരിക്കും’ എന്ന തലക്കെട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മുതലാണ് കൃഷ്ണകുമാര്‍ പ്രചാരണ വേദികളില്‍ സജീവമാകാന്‍ തുടങ്ങിയത്.
സിനിമ താരം മാത്രമല്ല, നായിക നടിയുടെ പിതാവ് കൂടിയാണ് കൃഷ്ണകുമാര്‍. മകള്‍ അഹാന കൃഷ്ണ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. അടുത്തിടെയാണ് കൃഷ്ണകുമാര്‍ തന്റെ ബിജെപി അനുഭാവം വെളിപ്പെടുത്തിയത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയും ആയിരുന്നു.
ഇത്തവണ തിരുവനന്തപുരത്ത് അതി ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്. നേരത്തേ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണ പരിപാടികള്‍ തുടങ്ങിയ സിപിഎമ്മും എല്‍ഡിഎഫും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. തൊട്ടുപിറകില്‍ തന്നെ ബിജെപിയും ഉണ്ട്.