കോട്ടയം: കോണ്‍ഗ്രസ് നിര്‍ദേശിച്ചാല്‍ പാലായില്‍ മത്സരിക്കാമെന്ന് കെ.എം മാണിയുടെ മകള്‍ സാലിയുടെ ഭര്‍ത്താവ് എം.പി.ജോസഫ്. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു പോയത് ഉചിതമായില്ലെന്നും കെ.എം. മാണിയെ വ്യക്തിപരമായി ആക്രമിച്ചവരാണ് ഇടതുപക്ഷവും സിപിഎമ്മും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയതലത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കുകയുള്ളു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയില്‍ നിന്ന് ആ സമയത്തു വിട്ടുപോകുന്നതു ശരിയല്ലെന്നും എം.പി. ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ഇടതുപക്ഷത്തെത്തിയെങ്കിലും വോട്ടുകള്‍ എത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. എല്‍ ഡി എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ജോസ് കെ മാണി തീരുമാനിച്ച വിഷയത്തില്‍ മുന്നണി വിപുലീകരണം പ്രധാന ചര്‍ച്ചയാകും. പാലയടക്കം ജോസ് കെ മാണി മുനന്നിട്ടവെച്ച സീറ്റ് ആവശ്യങ്ങള്‍ ചര്‍ച്ചക്ക് വരും. ഒപ്പം പാലക്ക് സീറ്റ് മാണി സി കാപ്പന്‍ ഉടക്കിനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് അനുനയിച്ച് കൊണ്ടുപോകാനുള്ള കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.
ജോസിന്റെ മുന്നണി പ്രവേശനത്തില്‍ സി പി ഐ നിലപാടറിയാന്‍ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം കാനം രാജേന്ദ്രനുമായി കോടിയേരി ചര്‍ച്ച നടത്തും. ലൈഫ് മിഷന്‍ കേസിലെ സി ബി ഐ അന്വേഷണത്തിലെ ഇടക്കാല സ്‌റ്റേ ഉയര്‍ത്തിക്കാട്ടിയുള്ള രാഷ്ട്രീയ പ്രചാരണത്തിനും സി പി എം സെക്രട്ടറിയേറ്റ് യോഗം രൂപം നല്‍കും.