കോട്ടയം: പാല സീറ്റ് സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകാനാകുമെന്നും എല്‍ ഡി എഫില്‍ വിശ്വാസമുണ്ടെന്നും എന്‍ സി പി നേതാവ് മാണി സി കാപ്പന്‍ എം എല്‍ എ. ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം സിറ്റിംഗ് സീറ്റായ പാലയില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ല. സീറ്റില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

പാലക്കായി ബലം പിടിക്കില്ലെന്ന് ജോസ് കെ മാണിയും പറഞ്ഞിട്ടുണ്ട്. ഇടതുമുന്നണിയില്‍ വിശ്വാസമുണ്ടെന്ന് എന്‍സിപി എംഎല്‍എ പറഞ്ഞു. പാലാ സീറ്റില്‍ ജോസ് ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ബാക്കി കാര്യങ്ങള്‍ എന്‍സിപി ചര്‍ച്ച ചെയ്യുമെന്നും കാപ്പന്‍ പറഞ്ഞു.
