കൊച്ചി: 2026 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രധാന പോരാട്ടം എല്‍ഡിഎഫും എന്ഡിഎയു തമ്മില്‍ ആവുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ബിജെപി സ്വീകരിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാവുകയും കോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്താല്‍ കോണ്‍ഗ്രസില്‍ നിന്നും ചില ഘടകക്ഷികളില്‍ നിന്നും ബിജെപിയിലേക്ക് വന്‍തോതില്‍ ഒഴുക്കുണ്ടാവുമെന്നുമാണ് കണക്ക് കൂട്ടല്‍.

ബിജെപിയുടെ ഈ നീക്കം യുഡിഎഫ് നേതൃത്വം വലിയ രാഷ്ട്രീയ പ്രചരണ വിഷയം ആക്കുന്നതിനിടയിലാണ് കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ഉണ്ടാവുമെന്ന് പരസ്യമായി സൂചിപ്പിച്ച് ഒരു ബിജെപി നേതാവും രംഗത്ത് എത്തിയത്. പിണറായിക്ക് ഭരണത്തുടര്‍ച്ച വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പിണറായി വിജയന് സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന സൂചനയാണ് ബിജെപി നേതാവായ നാരായണന് നമ്പൂതിരി നല്‍കുന്നത് . കേരളത്തില്‍ ഇടതുപക്ഷത്തിനും സിപിഎമ്മിനും ബദലായി ബിജെപിയാവും പ്രതിപക്ഷത്ത് എത്തുക. ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാരായണന് നമ്പൂതിരി പറയുന്നു കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തില്‍ ഇല്ലാതായി കൊണ്ടിരിക്കു്നനത് വികസന വിരോധം കൊണ്ടാണ്. അതുകൊണ്ട് ഗ്രൂപ്പ് കളിച്ച് സ്ഥാനാര്‍ഥികളെ തീരുമാനിക്കരുതെന്ന് ഘടകക്ഷിയായ മുസ്ലിം ലീഗിന് കോണ്‍ഗ്രസിനോട് പറയേണ്ടി വന്നത്. സ്ഥാനാര്‍ഥിയാരെന്ന് മുന്നണിയിലെ മറ്റൊരു ഘടകകക്ഷി പറയുന്നത് വരെയെത്തി ഇപ്പോള്‍ കോണ്‍ഗ്രസിലെ കാര്യങ്ങളെന്നും അദ്ദേഹം ആരോപിക്കുന്നു.