ബംഗാള്‍: ഇന്റര്‍നെറ്റ് സെന്സേഷന് രാണു മൊണ്ഡാലിന്റെ നിലവിലെ സ്ഥിതി ദയനീയമെന്ന് റിപ്പോര്‍ട്ട്. പ്രശസ്തയായതിനു ശേഷം പുതിയ വീട്ടിലേക്ക് മാറിയ രാണു ഇപ്പോള്‍ താമസിക്കുന്നത് തന്റെ പഴയ വീട്ടിലാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവരെ അലട്ടുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ന്യൂസ് 18 ആണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഒറ്റ രാത്രി കൊണ്ടാണ രാണു മെണ്ഡാല് പ്രശസ്തയായത്. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ പാട്ടുപാടിക്കൊണ്ടിരുന്ന രാണുവിന്റെ പാട്ട് ആദ്യം ശ്രദ്ധിച്ചത് ഒരു യാത്രികനാണ്. അയാള്‍ അവര്‍ പാടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് രാണുവെന്ന ഗായികയുടെ സമയം ആരംഭിക്കുന്നത്.

ലതാമങ്കേഷ്കര്‍ പാടിയ ‘എക് പ്യാര് കാ നഗ്മാ ഹെയ്’ എന്ന ഗാനമായിരുന്നു രാണു മൊണ്ടാല്‍ റണാഗഡ് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാടിയത്. തുടര്‍ന്ന് പ്രശസ്തയായ രാണു സംഗീത സംവിധായകന് ഹിമേഷ് രെഷമ്മിയക്ക് വേണ്ടി മൂന്ന് പാട്ടുകള്‍ പാടി. ഇതിനിടെ തന്റെ പഴയ വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.
2019 നവംബറില്‍ രാണു ഒരു വിവാദത്തിലും ഉള്‍പ്പെട്ടു. സെല്‍ഫിയെടുക്കാനായി ഒരു ആരാധിക തട്ടിവിളിച്ചത് അവരെ അലോസരപ്പെടുത്തി. തുടര്‍ന്ന് അവര്‍ ആരാധികയോട് ദേഷ്യപ്പെടുകയുമായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴി വച്ചത്.
അതേസമയം ലോക്ക്ക്ഡൗണ് തുടങ്ങിയ സമയത്ത് ആളുകളെ സഹായിക്കുന്ന രാണുവിന്റെ ഒരു വിഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പണം അംറ്റ് അവശ്യ വസ്തുക്കളും ഇവര്‍ ആളുകള്‍ക്ക് നല്കുന്ന വീഡിയോയാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ രാണു തന്റെ പഴയ വീട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തികമായി തകര്‍ന്ന നിലയിലാണ് ഇപ്പോള്‍ രാണു ഉള്ളതെന്നും മാധ്യമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.