THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, October 5, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News ബാബറി: മൂന്ന് പതിറ്റാണ്ട് നീണ്ട നാള്‍വഴി

ബാബറി: മൂന്ന് പതിറ്റാണ്ട് നീണ്ട നാള്‍വഴി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് പൊളിച്ച കേസിലെ സി.ബി.ഐ പ്രത്യേക കോടതി വിധി സമ്മിശ്ര പ്രതികരണങ്ങള്‍ ഉളവാക്കിയിരിക്കുകയാണ്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെവിട്ടത്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

adpost

പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നും ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് വ്യക്തമാക്കി.

adpost

കേസിലെ നാള്‍വഴി ഇങ്ങനെ…

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് പിന്നാലെ ഫൈസാബാദില്‍ രണ്ട് എഫ്‌ഐഎആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പള്ളി തകര്‍ത്ത കര്‍സേവകര്‍ക്ക് എതിരെയായിരുന്നു 197ാം നമ്പര്‍ എഫ്‌ഐആര്‍. 198ാം നമ്പര്‍ എഫ്‌ഐആര്‍ സംഘ്പരിവാര്‍ നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ബാല്‍ താക്കറെ, ഉമാ ഭാരതി തുടങ്ങി 49 പേര്‍ക്ക് എതിരെയായിരുന്നു.

1993 ഒക്‌ടോബര്‍ എട്ടിന് രണ്ട് കേസുകളും ഒരുമിച്ച് വിചാരണ ചെയ്യാന്‍ നിര്‍ദേശിച്ച് യുപി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കര്‍സേവര്‍ക്ക് എതിരെ ലക്‌നോ കോടതിയിലും സംഘ്പരിവഅര്‍ നേതാക്കള്‍ക്ക് എതിരെ റായ്ബറേലി കോടതിയിലുമായിരുന്നു കേസുകള്‍ ഉണ്ടായിരുന്നത്.

1993 ഒക്‌ടോബര്‍ പത്തിന് എല്‍ കെ അഡ്വാനി ഉള്‍പ്പെടെ ബിജെപി നേതാക്കളെ പ്രതിചേര്‍ത്ത് സിബിഐ രണ്ട് കേസുകളും ചേര്‍ത്ത് സംയുക്ത കുറ്റപത്രം സമര്‍പ്പിച്ചു. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു കുറ്റപത്രം.

2001 മെയ് നാലിന് എല്‍കെ അഡ്വാനി ഉള്‍പ്പെടെ 13 പേര്‍ക്ക് എതിരായ ഗൂഢാലോചനാ കുറ്റം റായ്ബറേലി കോടതി ഒഴിവാക്കി.

2013ല്‍ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ അഡ്വാനിക്ക് എതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് റായ്ബറേലി കോടതി പറഞ്ഞു. തുടന്ന് കേസില്‍ അലഹബാദ് ഹൈക്കോടതിയിലേക്ക്. ക്രമില്‍ ഗൂഢാലോചന കുറ്റം ഇല്ലാതെ വിചാരണ നടപടികള്‍ തുടര്‍ന്നു.

2010 മെയില്‍ അലഹാബാദ് ഹൈക്കോടതി എല്‍ കെ അഡ്വാനിയെ കുറ്റവിമുക്തനാക്കി. മെയ് നാലിന് ഗൂഢാചേലാചന കുറ്റം റദ്ദാക്കിയ റായ്ബറേിലി കോടതിയുടെ നടപടി ശരിവെക്കുകയായരുന്നു ഹൈക്കോടതി. റായ്ബറേലിയിലെ കോടതിയില്‍ കേസുകള്‍ വെവ്വേറെ വാദം കേള്‍ക്കാനും തീരുമാനം.

2011 ഫെബ്രുവരിയില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് സിബിഐ സുപ്രിം കോടതിയെ സമീപിച്ചു.

2017 ഏപ്രില്‍ 19ന് 2010ലെ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എല്‍കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും അടക്കം 12 പേര്‍ക്ക് എതിരായ ഗൂഢാലോചനാ കുറ്റം കോടതി പുനസ്ഥാപിക്കുകയും ചെയ്തു. കേസില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളും ലക്‌നൗവിലെ പ്രത്യേക കോടതി പരിഗണിക്കണമെന്നും രണ്ട് വര്‍ഷത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

2017 മെയ് 21ന് സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ലക്‌നോ സിബിഐ കോടതി കേസില്‍ വാദം കേട്ടുതുടങ്ങി. കേസിലെ പ്രതികള്‍ ജാമ്യം തേടി കോടതിയില്‍ ഹാജരായി.

2020 മെയ് എട്ടിന് വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സുപ്രീം കോടതി മൂന്ന് മാസത്തേക്ക് കൂടി സമയം നീട്ടിനല്‍കി. ആഗസറ്റ് 31നുള്ളില്‍ വിചാരണ പൂര്‍ത്തീകരിക്കാന്‍ ആയിരുന്നു ഉത്തരവ്. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇത് പിന്നീട് സെപ്തംബര്‍ 30 വരെ നീട്ടുകയായിരുന്നു.

2020 സെപ്തംബര്‍ ഒന്നിന് കേസില്‍ അന്തിമവാദം പൂര്‍ത്തിയായി.

2020 സെപ്തംബര്‍ 30ന് കേസില്‍ വിധി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com