ഡല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ 3 ന് നടക്കും. രണ്ടാം ഘട്ടം നവംബര്‍ 3നും മൂന്നാം ഘട്ടം നവംബര്‍ 7നും നടക്കും.നവംബര്‍ 10ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാര്‍ നിയമസഭാ കാലാവധി നവംബര്‍ 29 ന് അവസാനിക്കും. അതിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. 243 സീറ്റിലേക്കാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അതില്‍ 40 സീറ്റുകള്‍ സംവരണ സീറ്റിലുകളാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ ക്രമീകരണം നടത്തേണ്ടതുണ്ട്. നിലവിലെ കൊവിഡ് വ്യാപനം കൂടി കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഇതിനകം ഏഴ് ലക്ഷം ഹാന്‍ഡ് സാനിറ്റൈസര്‍ യൂണിറ്റുകള്‍, 46 ലക്ഷം മാസ്‌കുകള്‍, 6 ലക്ഷം പിപിഇ കിറ്റുകള്‍, 7.7 ലക്ഷം യൂണിറ്റ് ഫേസ് ഷീല്‍ഡുകള്‍, 23 ലക്ഷം ജോഡി കയ്യുറകള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍മാര്‍ക്ക് മാത്രമായി പ്രത്യേകം 7.2 കോടി സിംഗില്‍ യൂസ് ഹാന്‍ഡ് ഗ്ലൗസുകളും ക്രമീകരിച്ചിട്ടുണ്ട്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ആസുത്രീതമായ ശ്രമങ്ങള്‍ നടത്തി വരികയാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നീരീക്ഷണത്തില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് തെരഞ്ഞെടുപ്പിന്റെ അവസാനം ദിവസം അതത് പോളിംഗ് സ്‌റ്റേഷനുകളില്‍ എത്തി അധികാരികളുടെ മേല്‍നോട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ സംവിധാനം ഒരുക്കും. നിലവില്‍ ഇതിനായി സജ്ജമാക്കിയിട്ടുള്ള തപാല്‍ വോട്ടിംഗ് സൗകര്യത്തിന് പുറമേയാണിത്.