THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, November 30, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News ഭാഗ്യലക്ഷ്മിക്ക് ഫെഫ്കയുടെ പിന്തുണ

ഭാഗ്യലക്ഷ്മിക്ക് ഫെഫ്കയുടെ പിന്തുണ

തിരുവനന്തപുരം: യൂട്യൂബ് ചാനലില്‍ അശ്ലീല പരാമര്‍ശം നടത്തിയ ആളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്ക് പിന്തുണ പ്രഖ്യപിച്ച് ഫെഫ്ക. സോഷ്യല്‍ മീഡിയ വഴി ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകമാണ് ഭാഗ്യലക്ഷ്മിയെന്ന് വിശേഷിപ്പിച്ച ഫെഫ്ക അവരുടെ പ്രതികരണം നിഷ്‌ക്രിയമായ നിയമ വ്യവസ്ഥയുടെ കരണത്തേറ്റ അടിയാണെന്നുമാണ് ഫേസ്ബുക്കില്‍ കുറിച്ചത്. അതേ സമയം അശ്ലീല വീഡിയോയുടെ പേരില്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്കെതിരെ കേസെടുത്ത പോലീസ് നടപടിയിലും ഫെഫ്ക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ നിരവധി പേരാണ് ഭാഗ്യലക്ഷ്മിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

സൈബര്‍ ലോകത്ത് നിരന്തരം ഇരയാക്കപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അതില്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്. ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണ്. അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമ. ഇന്നലെ അവര്‍ നടത്തിയ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണെന്നും ഫെഫ്ക ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തീര്‍ച്ഛയായും നിയമം കൈലെടുക്കുന്ന ്മിറമഹശാെ എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍, സൈബര്‍ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളില്‍, നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക് ഇതിനെ കാണാന്‍ കഴിയൂ. ഭാഗ്യലക്ഷ്മിയോട് ഐക്യദാര്‍ഢ്യം. അവരെ അപമാനപ്പെടുത്തിയ ആള്‍ക്കും അവര്‍ക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിക്കൊണ്ട്, അയാളുടേയും അവരുടേയും പ്രവര്‍ത്തികള്‍ ഒരേതട്ടിലാണെന്ന പോലീസിന്റെ സമീപനത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഈ വിഷയം ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ഫെഫ്ക വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments