കൊല്‍ക്കത്ത: തനിക്ക് കൊവിഡ് ബാധിച്ചാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവിന് രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപിയുടെ പുതിയ ദേശീയ സെക്രട്ടറി അനുപം ഹസ്രക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹസ്രയെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടെന്നും തുടര്‍ന്ന് കൊറോണ വൈറസ് പരിശോധന നടത്തുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലെ ബോല്‍പൂരില്‍ നിന്നുള്ള മുന്‍ തൃണമൂല്‍ എംപിയാണ് അനുപം ഹസ്ര. 2019 ജനുവരിയിലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. തനിക്ക് കൊവിഡ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ താന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്തേക്ക് പോയി അവരെ കെട്ടിപ്പിടിക്കും. അപ്പോള്‍, രോഗം ബാധിച്ചവരുടെയും ഉറ്റവരെ നഷ്ടപ്പെട്ടവരുടെയും വേദന അവര്‍ക്ക് മനസ്സിലാകുമെന്നുമായിരുന്നു അനുപമിന്റെ പ്രസ്താവന.

ശനിയാഴ്ച ബി.ജെ.പി സെക്രട്ടറിയായി ചുമതലയേറ്റ് തൊട്ടടുത്ത ദിവസമാണ് ഹര്‍സ ഈ പരാമര്‍ശം നടത്തിയത്. സ്ത്രീക്കും മുഖ്യമന്ത്രിക്കും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള് നടത്തിയതിന് തൃണമുല് കോണ്ഗ്രസ് സിന്റെ അഭയാര്ഥി സെല്ലാണ് അനുപമിനെതിരെ പരാതി നല്‍കിയത്. ഡാര്‍ജിലിംഗ് ജില്ലയിലെ സിലിഗുരി പൊലീസ് സ്‌റ്റേഷനിലാണ് പൊലീസ് പരാതി നല്‍കിയത്.