മലപ്പുറം :മലങ്കര ഓർത്തഡോക്സ് വിഭാഗത്തിന്റെ സമുന്നത നേതൃത്വം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിക്കുകയുണ്ടായി.


മെത്രപ്പൊലീത്തമാരായ ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ഡോ. യാക്കോബ് മാർ ഐറനിയോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.ഓർത്തഡോൿസ് യാക്കോബായ സഭാ തർക്കത്തിന്റെ സാഹചര്യങ്ങളും നിയമസഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഭയുടെ നിലപാടുകളും ചർച്ചചെയ്തു .
