ന്യൂജേഴ്‌സി: മലയാളികൾ എവിടെയായാലും അവനിലെ പൗരബോധമാണ് അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് മുൻ കേന്ദ്ര മന്ത്രിയും യു.എൻ. അണ്ടർ സെക്രെട്ടറി ജനറലുമായിരുന്ന ഡോ. ശശി തരൂർ എംപി. നാനാത്വത്തിൽ ഏകത്വം എന്നതാണ് ലോക മലയാളികളുടെ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക(ഫൊക്കാന) യുടെ 2020-2022 വർഷത്തെ പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പൗരബോധമുള്ള ഒരു സമൂഹത്തെ സൃഷ്ട്ടിക്കുന്നുവെന്നതാണ് മലയാളികളുടെ ഏറ്റവും വലിയ ശക്തി. കാരുണ്യ പ്രവർത്തനം, സാമൂഹ്യ ബന്ധങ്ങൾ, പ്രതികൂല സാഹചര്യങ്ങളുമായി ഇണങ്ങി ചേരുവാനുള്ള പ്രത്യേക അഭിരുചി, വിവിധ അഭിരുചിയിലുള്ളവർ ഒരുമിച്ചു നിന്നുകൊണ്ട് ഒന്നാകുവാനുള്ള അഭിവാഞ്ജ എന്നിവയെല്ലാമാണ് മലയാളി ലോകത്തെവിടെയായാലും കാണുന്ന ഒരു പ്രത്യേകത. – അദ്ദേഹം വ്യക്തമാക്കി.
ഒരു മലയാളിയെങ്കിൽ കവിയാണ്, രണ്ടു മലയാളികളാണെങ്കിൽ തർക്കമാകും, മൂന്ന് മലയാളികാളകുമ്പോൾ ഒരു സമാജമാകും, നാലു മലയാളികളാകുമ്പോൾ ആ സമാജത്തിൽ പിളർപ്പും ഉണ്ടാകുമെന്നും ഒരു ചൊല്ലുണ്ടെന്നും അദ്ദേഹം തമാശ രൂപേണ സൂചിപ്പിച്ച അദ്ദേഹം ബഹറിനിൽ ഒരു ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ചെന്നപ്പോൾ അവിടുത്തെ വിദേശകാര്യ മന്ത്രി പറഞ്ഞ കാര്യം എടുത്തു പറഞ്ഞത് ഏറെ ശ്രദ്ധേയമായി. ബഹ്‌റിനിൽ 103 ഇന്ത്യൻ അസ്സോസിയേഷനുകൾ ഉണ്ടെന്നു പറഞ്ഞ മന്ത്രി അതിൽ 96 അസോസിയേഷനുകളും മലയാളി അസോസിയേഷനുകൾ ആണെന്ന് പറഞ്ഞത് തന്നെ ഏറെ വിസ്മയിപ്പിച്ചുകളഞ്ഞു. വെറും 7 ലക്ഷം മാത്രം ജനസംഖ്യ വരുന്ന ബഹ്‌റിനിൽ ഇത്രയേറെ ജനസംഖ്യയെന്നു കേട്ടപ്പപ്പോൾ നേരത്തെ പറഞ്ഞ തമാശയാണ് ഓർമ്മ വന്നത്. ഇതാണ് മലയാളികളുടെ ഒരു വലിയ ഒരു ബലഹീനത.-അദ്ദേഹം വ്യക്തമാക്കി.

വിയന്നയിൽ യു എൻ ദൗത്യത്തിനു പോയപ്പോൾ വളരെ കുറച്ചു മാത്രം മലയാളികൾ ആ രാജ്യത്തെ മലയാളികൾ യു എൻ ആസ്ഥാനത്തു നടത്തിയ ഒരു ഓണാഘോഷ പരിപാടി എടുത്തപറഞ്ഞ അദ്ദേഹം 60 നും 70നും ഇടയിൽ മാത്രം ഇന്ത്യക്കാരുള്ള സാംബിയ എന്ന രാജ്യത്ത് നടന്ന മറ്റൊരു ഓണാഘോഷത്തിൽ തന്നെ ക്ഷണിച്ചത് അവിടുത്തെ കോൺസുലാർ ജനറൽ ആയിരുന്ന ആന്ധ്രാ പ്രദേശ്കാരനായിരുന്നു. അവിടെ ഓണാഘോഷം നടത്തിയത് അവിടെ അകെ ഉണ്ടായിരുന്ന രണ്ടു മലയാളികൾ കുടുംബങ്ങൾ ആണ്. അവരാകട്ടെ ക്രൈസ്തവരും. തങ്ങൾക്ക് ഓണാഘോഷം നടത്തിയേ പറ്റൂവെന്നത് അവരുടെ തീരുമാനമായിരുന്നുവത്രെ.- തരൂർ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും മലയാളികൾ ഏതു സാഹചര്യങ്ങളിലും വൈവിധ്യത്തോടെ നാനാത്വത്തിൽ ഏകത്വമായി മാറുവാൻ കഴിയുന്നത് ഒരു വലിയ കാര്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത സംസ്കാരങ്ങളിൽ ജീവിക്കുമ്പോഴും ആ വ്യത്യസ്തതകളെ ഭിന്നിപ്പിക്കാൻ മലയാളികൾ ശ്രമിക്കാറില്ല.നമ്മുടെ സംസ്‌കാരം വിശ്വാസം, നാട്, തനിമ, പാരമ്പര്യം, രാഷ്ട്രീയം മറ്റെന്തുമായിക്കോട്ടെ മറ്റുള്ളവരുമായി ഇഴകിച്ചേരാനും അവരുടെ സംസ്കാരത്തെ ബഹുമാനിക്കാനും ആശ്ലേഷിക്കാനും മലയാളിക്ക് കഴിയുന്നുവെന്നതാണ് മലയാളികളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.- അദ്ദേഹം പറഞ്ഞു.
സാംസകാരിക സമൂഹമാണ് കേരളത്തിന്റെ ശക്തി. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെവിടെയായാലും വിദേശത്തും പ്രത്യേകിച്ച് അമേരിക്കയിലും ഒരുമിച്ചു പ്രവർത്തിക്കാനും അടുത്തിടപിഴകാനും കാരുണ്യപ്രവർത്തനങ്ങൾക്കും സാമൂഹിക ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനുമെല്ലാം മലയാളിക്ക് ഒരു പ്രത്യേക കഴിവുണ്ട്.ഇത് തന്നെയാണ് ഫൊക്കാനയുടെയും വിജയ രഹസ്യം.- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫൊക്കാനയുടെ അംഗസംഘടനകളായ ഓരോ സംഘടനകളിലെയും അംഗങ്ങൾക്ക് വ്യത്യസ്തമായ സംസകാരങ്ങളും സ്വഭാവങ്ങളുമുള്ളവയാണ്. മലയാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ബഹറൈനിലെപ്പോലെ സംഘടനകൾ പിളരുവാനും വര്ധിക്കുവാനും കരണമാകാരമുണ്ട്. ഇവിടെയാണ് ഫൊക്കാന വ്യത്യസ്ഥമാക്കുന്നത്. നോർത്ത് അമേരിക്കയിലെ വൈവിധ്യമായ ഓരോ മലയാളി സംഘടനകളെയും കോർത്തിണക്കി ഒരു കുടക്കീഴിൽ കൊണ്ടുവന്നകൊണ്ട് ഉത്തരവാദിത്വ ബോധമുള്ള ഒരു നല്ല സമൂഹത്തെ സൃഷ്ട്ടിക്കാൻ ഫൊക്കാന എന്ന മഹത്തായ അംബ്രല്ല സംഘടനക്ക് കഴിയുന്നു എന്നതിൽ ഏറെ അഭിമാനം കൊള്ളുന്നതായും ഡോ. ശശി തരൂർ വ്യക്തമാക്കി.
അമേരിക്കൻ മലയാളികളുടെ ആൽമാവും ഹൃദയവും ഇന്ത്യയിൽ നിന്ന് ഉപേക്ഷിക്കാൻ നിങ്ങൾക്ക് ഒരിക്കലും കഴിയിയല്ലെന്ന് അറിയാം. നിങ്ങൾ അമേരിക്കൻ മലയാളികൾ എക്കലാവും മലയാളികളായി തന്നെ നിലനിക്കുമെന്ന കാര്യം ഉറപ്പാണെന്നും ഡോ. തരൂർ വ്യക്തമാക്കി. കോൺഗ്രസിനെ സ്നേഹിക്കുന്ന പോൾ കറുകപ്പള്ളിയെപ്പോലെയും ലീല മാരേട്ടിനെപ്പോലെയുമുള്ള ഒരു പാട് സുഹൃത്തുക്കൾ ഇവിടെ തനിക്കുണ്ടെന്നും ശശി തരൂർ പറഞ്ഞു. ഫൊക്കാന മുൻ പ്രസിഡണ്ടും ഇന്റർനാഷണൽ കോർഡിനേറ്ററുമായ പോൾ കറുകപ്പള്ളിൽ ആണ് ഡോ.ശശി തരൂരിനെ പരിചയപ്പെടുത്തിയത്.
