തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ കേസെടുത്തിരിക്കുകയാണ്. എഫ്‌സിആര്‍എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കൊച്ചി പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസെടുത്തതിന് പിന്നാലെ സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍.

ലൈഫ് മിഷനുമായിന ബന്ധപ്പെടുത്തി സിപിഎം അനില്‍ അക്കരെയ്‌ക്കെതിരെ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലായിരുന്നു ഷാഫിയുടെ വിമര്‍ശനം. പാവങ്ങളുടെ ഭവന പദ്ധതിയുടെ പേര് പറഞ്ഞ് നടത്തിയ നിയമനലംഘനങ്ങളും അഴിമതികളും ചൂണ്ടിക്കാട്ടിയതിന് സിപിഎം നേതാക്കന്മാര്‍ അനില്‍ അക്കരയെ വിളിച്ചത് സാത്താന്റെ സന്തതി എന്നായിരുന്നു. ഇന്ന് ആ തട്ടിപ്പുകളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് . ഭവന രഹിതരോടുള്ള താല്പര്യം കൊണ്ടല്ല, മറിച്ച് സ്വപ്നയെ മുന്‍ നിര്‍ത്തി നടത്തിയ കള്ളക്കച്ചവടത്തിലെ പങ്ക് പുറത്ത് വരുന്നതിലെ അസ്വസ്ഥതയായിരുന്നു അനില്‍ അക്കരയോട് ഇത്രയും നാള്‍ കാണിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

ഫേസ്ബുക്കിലെ കുറിപ്പിന്റെ പൂര്‍ണരൂപം…
ലൈഫ് മിഷന്‍ ക്രമക്കേട്: സിബിഐ കേസെടുത്തു. പാവങ്ങളുടെ ഭവന പദ്ധതിയുടെ പേര് പറഞ്ഞ് നടത്തിയ നിയമനലംഘനങ്ങളും അഴിമതികളും ചൂണ്ടിക്കാട്ടിയതിന് സിപിഎം നേതാക്കന്മാര്‍ ഇങ്ങേരെ വിളിച്ചത് സാത്താന്റെ സന്തതി എന്നായിരുന്നു . ഇന്ന് ആ തട്ടിപ്പുകളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് . ഭവന രഹിതരോടുള്ള താല്പര്യം കൊണ്ടല്ല , മറിച്ച് സ്വപ്നയെ മുന്‍ നിര്‍ത്തി നടത്തിയ കള്ളക്കച്ചവടത്തിലെ പങ്ക് പുറത്ത് വരുന്നതിലെ അസ്വസ്ഥതയായിരുന്നു അനില്‍ അക്കരയോട് ഇത്രയും നാള്‍ കാണിച്ചത്.
പാവങ്ങള്‍ക്ക് വീടെന്ന സ്വപ്നത്തിന്റെ പേരില്‍ പകുതി തുക കമ്മീഷനടിക്കുന്ന ഏര്‍പ്പാട് ഭവന രഹിതരെ ചൂഷണം ചെയ്യലാണ് . അവിശ്വാസ പ്രമേയത്തിന്റെ മറുപടി പ്രസംഗത്തിലോ പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍ക്കോ പത്രസമ്മേളനങ്ങളിലോ ഒന്നും കൃത്യമായ രേഖയും മറുപടിയും മുഖ്യമന്ത്രിക്ക് ഇല്ലാതിരുന്നതിന്റെ കാരണവും ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നുണ്ട്. നീതിക്ക് വേണ്ടി അനില്‍ അക്കര നടത്തുന്ന പോരാട്ടങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.