തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. കായംകുളത്ത് നിന്നുള്ളയാളുടെ ഫോണില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചത്. ഫോണിന്റെ ഉടമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളില്‍ നിന്നും പോലീസ് മൊഴിയെടുത്തു.

അതേസമയം സന്ദേശം താനല്ല അയച്ചതെന്നും മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഫോണ്‍ നഷ്ടമായി എന്നുമാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കായംകുളം ചേരാവള്ളി സ്വദേശിയാണ് ഇയാള്‍.അതേസയം സംഭവത്തിന്റെ പശ്ചാത്തില്‍ തിരുവനന്തപുരം നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി.
