കൊച്ചി : മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. ശങ്കരനാരായണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷാഘാതം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലക്കാട്ടെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

മഹാരാഷ്ട്ര , നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. എ.കെ ആന്റണി, കെ. കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്നു.
