അടിമാലി: തടി കുറയ്ക്കാന്‍ ചികത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികന് അറസ്റ്റില്‍. അടിമാലി പാലക്കാടന്‍ ഫാ. റെജി വര്‍ഗീസിനെ (55)യാണ് സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് 22 കാരിയായ അടിമാലി സ്വദേശിനി വൈദികന് നടത്തിവന്നിരുന്ന പാലക്കാടന്‍ ആയുര്‍വ്വേദ ഡ്സ്പെന്സറിയില് ചികത്സതേടിയെത്തിയത്.
തടികുറയ്ക്കാനായി പല ആശുപത്രികളിലും ചികത്സ നടത്തിയെങ്കിലും ഫലം കണാത്ത സാഹചര്യത്തില്‍, ആയുര്‍വ്വേദ ചികത്സയാണ് ഉത്തമെന്ന് അടുപ്പക്കാരില്‍ ഏതാനും പേര് ഉപദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് വൈദികന്റെ ചികത്സ കേന്ദ്രത്തില്‍ യുവതി എത്തുന്നത്. പിരശോധനയ്ക്കിടയില് രഹസ്യഭാഗങ്ങളില്‍ കൈക്രിയ നടത്തിയ വൈദികന് പ്രാര്‍ത്ഥിച്ച് രോഗം സുഖപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് പിന്നീട് കെട്ടിപ്പിടിക്കുകയും മറ്റും ചെയ്തുവെന്നാണ് യുവതി പൊലീസിന് നല്കിയ മൊഴിയില്‍ സൂചിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ 20 വര്‍ഷമായി അടിമാലിയില്‍ ആയുര്‍വേദ ആശുപത്രി നടത്തുകയാണ് ഇയാള്‍. ഇടുക്കി കഞ്ഞിക്കുഴി പള്ളി വികാരി കൂടിയാണ്. കോടതിയില്‍ ഹാജരാക്കിയ ഫാ. റെജിയെ റിമാന്‍ഡ് ചെയ്തു. പണിക്കന്‍കുടി മാര്‍ ഗ്രിഗോറിയോസ് പള്ളിയിലാണ് നിലവില്‍ ഇയാളുടെ ജോലി.