പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് കൊടുമണ്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി മലയോരനാടിന്റെ മമതയായി ലക്ഷ്മി അശോക് മത്സരിക്കുന്നു. തൊഴിലാളി വര്‍ഗത്തിന്റെ പോരാട്ട ഭൂമിയിയിലാണ് ഈ എം.ബി.എ ബിരുദധാരി. യുവത്വത്തിന്റെ പ്രസരിപ്പുമായി സമരപോരാട്ടത്തിന്റെ വീര്യവുമായാണ് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറിയായ ലക്ഷ്മി അശോക് കൊടുമണ്‍ ഡിവിഷന്‍ തിരിച്ചു പിടിക്കാനുള്ള നിയോഗമായി എത്തുന്നത്. അതിനാല്‍ തന്നെ പോരാട്ടം തീ പാറും.

ഇന്ത്യന്‍ വനിതകള്‍ ലോകരാഷ്ട്രങ്ങളില്‍ പോലും ഭരണ നിര്‍വ്വഹണത്തില്‍ പങ്കാളികളാകുന്ന നാളുകളാളാണിത്. ശക്തിഭദ്രന്റെ മണ്ണില്‍ ജനിച്ച് ശ്രീനാരായണ ഗുരുവിന്റെ സന്ദേശം അലയടിക്കുന്ന അങ്ങാടിക്കല്‍ വിദ്യാലയത്തില്‍ ആദ്യാക്ഷരം കുറിച്ച് പത്തനംതിട്ടയുടെ കിഴക്കന്‍ മലയോരഗ്രാമമായ പാടത്ത് കോണ്‍ഗ്രസ് കുടുംബത്തില്‍ വളര്‍ന്ന് കലഞ്ഞൂരിന്റെ മരുമകളായി മാറിയ ലക്ഷ്മി ചുരുങ്ങിയ കാലത്തിനുള്ളില്‍ സമര പോരാട്ടങ്ങളില്‍ കൂടി പത്തനംതിട്ടയിലെ യുവജനതയ്ക്കു മുന്നില്‍ അത്ഭുതമായിമാറിയ പെണ്‍കരുത്താണ്.

ലക്ഷ്മി കൊടുമണ്ണിന്റെ പെണ്‍താരകം ആകുമെന്ന് എതിരാളികള്‍ക്ക് പോലും ഒട്ടും സംശയമില്ല. വികസന പാതയില്‍ അടുര്‍ പ്രകാശിലൂടെയും ആന്റോ ആന്റണിയിലൂടെയും മുന്നോട്ട് നീങ്ങുന്ന മലയോര ഗ്രാമത്തിന് പുരോഗതിയുടെയും വികസനത്തിന്റെയും പുതുവെളിച്ചമേകാന്‍ ലക്ഷ്മിയുടെ പ്രവര്‍ത്തന ശൈലിക്ക് കഴിയുമെന്ന് ഒരു നാട് ഒന്നടങ്കം പ്രതീക്ഷിക്കുന്നു. നാടിന്റെ സാക്ഷാല്‍ ലക്ഷ്മിയായി ലക്ഷ്മി അശോക് മാറി കഴിഞ്ഞിരിക്കുന്നു.
പത്തനംതിട്ടജില്ലയോടും കൊല്ലം ജില്ലയോടും ചേര്‍ന്ന് കിടക്കുന്ന കലഞ്ഞൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ വനപ്രദേശമാണ് പാടം എന്ന കുഗ്രാമം. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആനയും പുലിയും ഇറങ്ങയിരുന്ന ഗ്രാമം. കമ്മ്യൂണിസ്റ്റ്കാര്‍ മാത്രം ഉള്ള അ പ്രദേശത്ത് ജാനാധിപത്യ വിശ്വസികകള്‍ക് ആശ്വാസം പകര്‍ന്ന് കൊണ്ട് കോണ്‍ഗ്രസ് അനുഭാവികളായ വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍ മാത്രം. അവരെ സംഘടിപ്പിക്കാന്‍, അവര്‍ക്ക് ധൈര്യം നല്‍കി ചങ്കുറപ്പോടെ ഒരു ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു എണ്‍പതുകളില്‍ പാടത്ത്.
അദ്ദേഹന്റെ പേരാണ് അശോകന്‍. കോണ്‍ഗ്രസ് ബൂത്ത് പ്രഡിഡന്റ്, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഒക്കെ ആയിരുന്നു അശോകന്‍. കാട്ടു പാടത്ത് നിന്നും കലഞ്ചൂരിന്റെ മലയോരഗ്രാമ പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി പടപൊരുതിയ അശോകന്റെ മൂത്ത പുത്രിയാണ് ലക്ഷ്മി അശോക്. പത്തനംതിട്ടയില്‍ തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പെടുക്കുവാന്‍ പ്ലാന്റേഷന്‍ മേഖലയില്‍ തൊഴിലാളി പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത ഐ.എന്‍.ടി.യു ജില്ലാ സെക്രട്ടറി, എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച, അകാലത്തില്‍ വിട്ട് പിരിഞ്ഞ കലഞ്ഞൂര്‍ ഗോപിയുടെ മകന്‍ അനീഷിന്റെ ഭാര്യ യാണ് ലക്ഷ്മി. അച്ഛന്റെ വേര്‍പാട് മൂലം കുടുംബത്തിന്റെ കടബാധ്യത ചുമലില്‍ പേറേണ്ടിവന്ന വ്യക്തിയാണ് അനീഷ് ഗോപിനാഥ്.
വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തിലേക്ക് കടന്നുവന്നു. കലഞ്ഞൂര്‍ മേഖലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന മുന്‍ പഞ്ചായത്തു മെമ്പര്‍ കൂടിയായ അനീഷ് ഗോപിനാഥിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും തുണയായി പൊതു പ്രശ്‌നങ്ങളില്‍ സജീവമായി നിന്നതും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി കലഞ്ഞൂര്‍ പഞ്ചായത്ത് മെമ്പറെന്ന നിലയിലുള്ള പ്രവര്‍ത്തന പരിചയവും കൊടുമണ്‍ ഡിവിഷന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഗുണം ചെയ്യും.
തങ്ങളുടെ ജീവിതം നാടിന്റെ നമ്മയോടോപ്പം ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോകുന്ന ലക്ഷ്മിയുടെ ഭര്‍ത്താവ് അനീഷ് ഗോപിയും കലഞ്ഞൂര്‍ പഞ്ചായത്തിലേക്ക് കലഞ്ഞൂര്‍ വാര്‍ഡില്‍ നിന്നും ജനവിധി തേടുന്നു വെന്നുള്ളതും ആ കുടുംബം ഈ നാടിന് എത്രമാത്രം പ്രിയപ്പെട്ടവരാണന്നുള്ളതിന് ഉത്തമ ഉദാഹരണമാണ്. കോണ്‍ഗ്രസ് ഐ.ടി സെല്ലിന്റെയും സോഷ്യല്‍ മീഡിയയുടെയും ചുമതല വഹിക്കുന്ന ലക്ഷ്മി അശോക് പത്തനംതിട്ടയുടെ വികസന പ്രതീക്ഷകള്‍ക്ക് നാളെകളില്‍ മുതല്‍ക്കൂട്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.