തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ തന്നെ നിയമസഭ തിരഞ്ഞെടുപ്പ് വന്നെത്തും. സാധാരണ ഗതിയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയാണ് യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകേണ്ടത്. എന്നാല്‍ സംസ്ഥാന രാഷ്ടട്രീയത്തില്‍ നിന്ന് മാറി നിന്ന ഉമ്മന്‍ ചാണ്ടി തിരികെ രാഷ്ട്രീയത്തില്‍ സജീവമായതോടെ കാര്യങ്ങള്‍ പാടെ മാറി മറിഞ്ഞിരിക്കുന്നു.

മുഖ്യമന്ത്രിക്കസേരയ്ക്കുള്ള മത്സരത്തില്‍ ഉമ്മന്‍ ചാണ്ടിയും ഉണ്ടെന്നുള്ള കാര്യം ഏറെ കുറെ വ്യക്തമായിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയെ അടുത്ത മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കൊണ്ടുള്ള പ്രചരണങ്ങളും ചില കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ശക്തമാണ്. എന്നാല്‍ ഇത്തരം വാദങ്ങളെയെല്ലാം തള്ളുകയാണ് ചെന്നിത്തല. മേുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി നിശ്ചയിക്കുന്ന രീതി കോണ്‍ഗ്രിസ് ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു. സാധാരണ രീതിയില്‍ കോണ്‍ഗ്രസ് നേതൃത്വവമാണ് അക്കാര്യത്തില്‍ തിരുമാനം എടുക്കേണ്ടത്. അതേ രീതിയില് തന്നെ കാര്യങ്ങള്‍ നടപ്പാക്കും. താനൊരിക്കലും മുഖ്യമന്ത്രി കസേരയ്ക്കായി അവകാശം ഉന്നയിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പ് ചര്‍ച്ചകളല്ല, മുന്നില്‍ തദ്ദേശ തിരഞ്ഞെടുപ്പാണ് ഉള്ളത്. അതിന്റെ ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഞാന്‍ മുഖ്യമന്ത്രിയാകണമോയെന്നത് പാര്‍ട്ടിയും ജനങ്ങളുമാണ് തിരുമാനിക്കേണ്ടത്. ഇപ്പോള്‍ അതിനെ കുറിച്ച് ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും കൂടാതെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടി കസേരയ്ക്കായി ചരടവുലികള്‍ നീക്കിയേക്കുമെന്ന കാര്യം വ്യക്തമാണ്. ഹൈക്കമാന്റ് മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ പോലും താന്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ഉറച്ച തിരുമാനം മുല്ലപ്പള്ളി പ്രഖ്യാപിച്ചത് കസേര ലക്ഷ്യം വെച്ചാണെന്ന വിലയിരുത്തലുകള്‍ ശക്തമാണ്.
അങ്ങനെയെങ്കില്‍ ഇത്തവണ യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള ചര്‍ച്ചകലും പോരും മുറും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ ഒരുപക്ഷേ പ്രശ്‌ന പരിഹാരത്തിനായി രണ്ട് ടേമായി പങ്കുവെയ്ക്കാനുള്ള സാധ്യത ഉണ്ടെന്ന അഭ്യൂങ്ങള്‍ ശക്തമായിരുന്നു. അത്തരം സാധ്യതകളെ ചെന്നിത്തല പൂര്‍ണമായും തള്ളിക്കളയുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.