ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. രാഷ്ട്രീയത്തിലിറങ്ങണമെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ ഏറെ കാലമായി ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഫാന്‍സുമായി രജനി പല തവണ ചര്‍ച്ച നടത്തി. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന വിവരങ്ങളും വന്നിരുന്നു.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനികാന്തിന്റെ പാര്‍ട്ടി മല്‍സരിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ദ്രാവിഡ രാഷ്ട്രീയ ഗോദയില്‍ പുതിയ തരംഗമാകും രജനിയുടെ വരവ് എന്ന് കരുതവെയാണ് മറിച്ചുള്ള റിപ്പോര്‍ട്ട് പ്രചരിക്കുന്നത്. രജനികാന്ത് രാഷ്ട്രീയം വിടുന്നു….?

ദിവസങ്ങളായി തമിഴ്‌നാട്ടിലെ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ഒരു കുറിപ്പ് വ്യാപിക്കുന്നു. രജനിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അതില്‍. രാഷ്ട്രീയം വിടാന്‍ രജനി തീരുമാനിച്ചു എന്നാണ് കുറിപ്പിലുള്ളത്. ഇതിന് ചില കാരണങ്ങളും അതില്‍ എടുത്തുപറയുന്നു.
കൊറോണ വ്യാപനം, തന്റെ പ്രായം, ആരോഗ്യം, കൊറോണ മരുന്നിന്റെ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രജനികാന്ത് രാഷ്ട്രീയം വിടുന്നുവെന്ന് കുറിപ്പില്‍ സൂചിപ്പിക്കുന്നത്. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഔദ്യോഗികമയി നടത്തുന്നതിന് മുമ്പേ എന്തിനാണ് രാഷ്ട്രീയം വിടുന്നത് എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
രജനികാന്ത് രാഷ്ട്രീയം വിടുന്നുവെന്ന പ്രചാരണം ശക്തമായതോടെ താരം പ്രതികരണവുമായി രംഗത്തുവന്നു. തന്റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പ് എന്റേതല്ല. എന്നാല്‍ അതില്‍ പറയുന്ന തന്റെ ആരോഗ്യ വിവരങ്ങള്‍ ശരിയാണ്. ഡോക്ടര്‍മാരുടെ ഉപദേശം തേടിയെന്ന വിവരവും ശരിയാണ് എന്ന് രജനികാന്ത് ഇന്ന് അറിയിച്ചു.
രജിനി മക്കള്‍ മന്ത്രം എന്നാണ് രജിനികാന്തിന്റെ ഫാന്‍സിന്റെ പേര്. ഇതുതന്നെയാകും രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് എന്ന് പ്രചാരണമുണ്ട്. ഫാന്‍സുമായി കൂടിയാലോചിക്കുമെന്നും തന്റെ രാഷ്ട്രീയ നിലപാട് അനിയോജ്യമായ സമയത്ത് പരസ്യപ്പെടുത്തുമെന്നും രജിനികാന്ത് പറഞ്ഞു. അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ പേര്‍ തമിഴ്‌നാട്ടിലുണ്ട്.