
പത്തനംതിട്ട :പത്തനംതിട്ട ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍
മികച്ച വിജയം എല്‍ഡിഎഫ് നേടിയതോടെ റാന്നി നിയമസഭ സീറ്റില്‍ പാര്‍ട്ടിയുടെ ജയസാധ്യത വിലയിരുത്താന്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തിന്റെ ആലോചന. ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷനില്‍ വിജയിച്ചതോടെയാണ് ഈ നീക്കം.

എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെ റാന്നി സീറ്റില്‍ ജോസ് കെ മാണി വിഭാഗം ശ്രദ്ധ വെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉചിതനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയതിന് ശേഷം സീറ്റ് ചോദിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനം. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ക്കനുസരിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഗുണകരമാവില്ലെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

തിരുവല്ല സീറ്റിലാാണ് ജോസ് കെ മാണി വിഭാഗം ആദ്യം നോട്ടമിട്ടിരുന്നത്. അത് ലഭിക്കില്ലെന്ന ഉറപ്പായതോടെയാണ് റാന്നിയില്‍ ആലോചനകള്‍ എത്തിയത്.തിരുവല്ലയിൽ യുഡിഫ് സ്ഥാനാർത്ഥിയായി പി ജെ കുര്യൻ മത്സരിക്കാനാണ് സാധ്യത .