THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, October 5, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് കേരള പിറവി ദിനാഘോഷം നവംബര്‍ 15 ഞായറാഴ്ച

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് കേരള പിറവി ദിനാഘോഷം നവംബര്‍ 15 ഞായറാഴ്ച

ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് , കേരള പിറവി ദിനാഘോഷം സൂം മീറ്റിംഗ് മുഖേനെ നവംബര്‍ 15 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് സംഘടിപ്പിച്ചിരിക്കുന്നു. WMC ന്യൂജേഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ വ്യാപനം അമേരിക്കയില്‍ വലിയ രീതിയില്‍ വര്‍ധിച്ചു വരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന മാനസിക ക്ലേശങ്ങളും , ബുദ്ധിമുട്ടുകളും വന്‍ സാമൂഹിക വിപത്തായിമാറികൊണ്ടിരിക്കുന്ന അവസ്ഥയില്‍ , കോവിഡ് ഉയര്‍ത്തുന്ന മാനസിക പ്രശ്‌നങ്ങളെ ഫലപ്രദമായി എങ്ങനെ നേരിടാമെന്നതിനെ ആസ്പദമാക്കി തയാറാക്കിയിരിക്കുന്ന ചര്‍ച്ചയാണ് പ്രോഗ്രാമിന്റെ പ്രധാന ആകര്‍ഷണം .

adpost

ഡോ റോയ് എബ്രഹാം (സെക്രട്ടറി ജനറല്‍ , വേള്‍ഡ് സൈക്കിയാട്രിക് അസോസിയേഷന്‍) , ഡോ ടില്ലി വര്‍ഗീസ് എം ഡി (കിളലരശേീൗ െറശലെമലെ) , ഡോ അബി കുര്യന്‍ എം ഡി (സൈക്കിയാട്രിസ്‌റ് ), ഡോ ജൂളി കോശി DNP എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം കൊടുക്കും.

adpost

കേരള പിറവി ദിനാഘോഷത്തിന് നിറപ്പകിട്ടേകാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് ഒരുക്കിയിരിക്കുന്ന കലാവിരുന്നില്‍ , പ്രശസ്ത Neenz Eventia ഡാന്‍സ് ടീം അംഗങ്ങളുടെ നൃത്തം, അമേരിക്കയിലെ അനുഗ്രഹീത മലയാളി ഗായകര്‍ അണിയിച്ചൊരുക്കിയിരികുന്ന ശ്രുതിമധുരമായ ഗാനങ്ങള്‍ എന്നിവ ചടങ്ങുകളുടെ മറ്റ് ആകര്‍ഷണമാണ്

കേരളപിറവിദിനാഘോഷത്തിനോട് അനുബന്ധിച്ചു കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിക്കുകയും , കേരള തനിമയുള്ള കലാവിസ്മയങ്ങളെ കോര്‍ത്തിണക്കി ന്യൂജേഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറം ഈ പരിപാടി സംഘടിപ്പിച്ചതിലുള്ള അഭിമാനവും സന്താഷവും ന്യൂജഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് ജിനേഷ് തമ്പി രേഖപ്പെടുത്തി

കോവിഡ് ഉയര്‍ത്തുന്ന വലിയ മാനസിക വെല്ലുവിളികളെ തരണം ചെയ്യാന്‍ വേള്‍ഡ് സൈക്കിയാട്രിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ റോയ് എബ്രഹാം ഉള്‍പ്പെടെ , അമേരിക്കയിലെ മികച്ച മലയാളി മെഡിക്കല്‍ പ്രൊഫെഷനല്‍സിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സെമിനാര്‍ സംഘടിപ്പിച്ചത് ന്യൂ ജഴ്‌സി പ്രൊവിന്‍സിനു വലിയ മുതല്‍കൂട്ടാനെന്നു ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍ അഭിപ്രായപ്പെട്ടു

കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട് ഓരോ പ്രവാസിക്കും , ദൈവം വരം തന്ന മഹാനുഭൂതിയാണെന്നും , കേരളം എന്ന കൊച്ചു ദേശത്തിന്റെ അറുപത്തി നാലാം പിറവി ആഘോഷിക്കുന്ന വേളയില്‍ ഇത്തരത്തിലുന്ന വിദ്യാനപ്രദമായ സെമിനാറും കലാപരിപാടിയും സംഘടിപ്പിക്കാനായത്തിലുള്ള സന്തോഷം പങ്കു വെക്കുന്നതിനൊപ്പം , എല്ലാവര്‍ക്കും കേരള പിറവിദിനത്തിന്റെ ആശംസകളും നേര്‍ന്നു ക്കൊള്ളുന്നതായി സെക്രട്ടറി ഡോ ഷൈനി രാജു അറിയിച്ചു

കോവിഡ് മൂലം അനേകം ആളുകള്‍ക്ക് ജോലി നഷ്ടപെട്ടത് കാരണമുണ്ടായ വലിയ സാമ്പത്തിക പ്രതിസന്ധി, കുട്ടികള്‍ സ്‌കൂളില്‍ പോകാനാകാതെ വീട്ടില്‍ തന്നെ ഒതുങ്ങി ഇരിക്കുമ്പോഴത്തെ പ്രശ്‌നങ്ങള്‍, ആശുപത്രിയില്‍ കോവിഡ് വെല്ലുവിളി ഉയര്‍ത്തുന്ന സങ്കീര്‍ണ്ണ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന ആതുരസേവാപ്രവര്‍ത്തകര്‍ , ഇവര്‍ക്കൊക്കെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ മാനസിക ആരോഗ്യം മികച്ച രീതിയില്‍ നിലനിര്‍ത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ന്യൂജേഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറം പ്രസിഡന്റ് റിങ്കിള്‍ ബിജു അഭിപ്രായപ്പെട്ടു. പ്രശസ്ത തെന്നിന്ത്യന്‍ നടി മന്യ നായിഡു ആശംസകള്‍ നേരും. ലക്ഷ്മി പീറ്റര്‍ ആണ് മോഡറേറ്റര്‍.

WMC ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് ജിനേഷ് തമ്പി, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, സെക്രട്ടറി ഡോ ഷൈനി രാജു, വനിതാ ഫോറം പ്രസിഡന്റ് റിങ്കിള്‍ ബിജു, വനിതാ ഫോറം സെക്രട്ടറി എലിസബത്ത് അമ്പിളി കുര്യന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വൈസറി ബോര്‍ഡും പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും.

അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഹരി നമ്പൂതിരി, പ്രസിഡന്റ് തങ്കം അരവിന്ദ്, സെക്രട്ടറി ബിജു ചാക്കോ, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ എ വി അനൂപ്, പ്രസിഡന്റ് ജോണി കുരുവിള, അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാന്‍, അമേരിക്ക റീജിയന്‍ മുന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ ഉള്‍പ്പെടെയുള്ള വിവിധ ഗ്ലോബല്‍, പ്രൊവിന്‍സ് നേതാക്കള്‍ പരിപാടിക്കു ആശംസകള്‍ നേര്‍ന്നു.

ഫ്‌ലവര്‍സ് ടി വി ഫേസ്ബുക്കിലൂടെ പ്രോഗ്രാം ലൈവ് ആയി സംപ്രേക്ഷണം ചെയ്യും.

മീറ്റിംഗ് ലോഗിന്‍ ചെയ്യാനുള്ള വിവരങ്ങള്‍ ചുവടെ :

Join Zoom Meeting: https://Zoom.us/j/7329158813
Meeting ID: 732 915 8813
Dial-in by phone: +1 929 205 6099
Meeting ID 732-915-8813
Password: 123456

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com