കോഴിക്കോട്:വേൾഡ് മലയാളി കൗണ്സിൽ സ്നേഹവീട് താക്കോൽ ദാനം മുൻ മന്ത്രി ഡോ.എം.കെ.മുനീർ കോഴിക്കോട് നിർവഹിച്ചു.ചടങ്ങിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ടി പി വിജയൻ, ഇന്ത്യ റീജിയൻ പ്രസിഡന്റ്പി എൻ രവി , ചെയർമാൻ ഡോ .നടക്കൽ ശശി , വിമൻസ് ഫോറം പ്രസിഡന്റ് തങ്കമണി ദിവാകരൻ ,അമേരിക്ക റീജിയൻ ചെയര്മാൻ ഹരി നമ്പൂതിരി എന്നിവർ പങ്കെടുത്തു.


പ്രളയത്തിൽ വീട് നഷ്ട്ടപ്പെട്ട അവിവാഹിതരായ ദേവിയേടത്തിയും മൂന്ന് സഹോദരിമാരും ദുരിതാശ്വാസ ക്യാമ്പിൽ പെട്ട സാഹചര്യത്തിൽ മലബാർ പ്രൊവിൻസ് ചെയർമാൻ ശ്രീ.മെഹറൂഫ് മണലോടി,പ്രസിഡന്റ് ശ്രീ.കെ.പി.യൂ.അലി എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിർമ്മാണം ആരംഭിച്ചത്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ എ വി അനുപ് ,പ്രസിസന്റ് ജോണി കുരുവിള എന്നിവർ മലബാർ പ്രോവിന്സിനെ അഭിനന്ദിച്ചു .


